updated on:2019-04-18 07:42 PM
രണ്ടാംഘട്ടം തുടങ്ങി; കനത്ത പോളിങ്ങ്, സമാധാനപരം

www.utharadesam.com 2019-04-18 07:42 PM,
ന്യൂഡല്‍ഹി: 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടന്നു വരുന്നു. ആദ്യത്തെ നാല് മണിക്കൂറിനുള്ളില്‍ പലേടത്തും 20 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. രാവിലെ ബൂത്തുകള്‍ക്ക് മുമ്പില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടിരുന്നെങ്കിലും ഉച്ചയോടെ എണ്ണം കുറഞ്ഞു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, യു.പി., അസം, ബീഹാര്‍, ഒഡീഷ, ബംഗാള്‍, ഛത്തീസ് ഗഡ്, കാശ്മീര്‍, മണിപ്പൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. തമിഴ് നാട്ടിലെ വെല്ലൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു.
ത്രിപുര ഈസ്റ്റില്‍ ക്രമസമാധാന പ്രശ്‌നത്തെ തുടര്‍ന്ന് വോട്ടെടുപ്പ് 23 ലേക്ക് മാറ്റിവെച്ചു. ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെ 18 നിയമസഭാ സീറ്റിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് ഉച്ചവരെ കനത്ത പോളിങ്ങ് രേഖപ്പെടുത്തിയത്. കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ നാല് മണിക്കൂറിനകം തന്നെ 30 ശതമാനത്തോളം വോട്ടുകള്‍ പോള്‍ ചെയ്തു.
ഒന്നാം ഘട്ടത്തില്‍ ഒട്ടേറെ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കില്‍ ഇത്തവണ താരതമ്യേന കുറവായിരുന്നു.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം