updated on:2019-04-17 07:58 PM
അംബാനിക്ക് 30,000 കോടി നല്‍കിയതാണ് ദേശവിരുദ്ധത-രാഹുല്‍

www.utharadesam.com 2019-04-17 07:58 PM,
കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക മൂന്നു വിഷയങ്ങളെന്ന് എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ് തുടങ്ങിയവയാണു തിരഞ്ഞെടുപ്പില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങള്‍. ആവശ്യക്കാര്‍ക്ക് തൊഴില്‍ നല്‍കാത്തതും അംബാനിക്ക് 30,000 കോടി നല്‍കിയതുമാണ് ദേശവിരുദ്ധത. നരേന്ദ്ര മോദിക്ക് ഇതൊന്നും മനസിലാകില്ല. നരേന്ദ്ര മോദിയുടെ അനില്‍ ഭായ് ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യതയെന്നും രാഹുല്‍ പറഞ്ഞു. പിന്നീട് അദ്ദേഹം ബത്തേരിയിലും പൊതു യോഗത്തെ അഭിസംബോധന ചെയ്തു. വയനാട്ടില്‍ മല്‍സരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങള്‍ക്ക് എന്താണു പറയാനുള്ളതെന്നു കേള്‍ക്കുന്നതിനാണ് ഞാന്‍ വന്നിരിക്കുന്നത്. സ്‌നേഹത്തോടയും സഹിഷ്ണുതയോടെ ഒന്നിച്ചു കഴിയുന്ന ഒരു നാടാണ് വയനാടെന്ന് രാജ്യത്തിന് ഒട്ടാകെ കാണിച്ചു കൊടുക്കണം. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല. തനിക്ക് മല്‍സരിക്കാന്‍ ഏറ്റവും യോജ്യമായ സ്ഥലമാണ് ഇത്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഉദാഹരണമാണു കേരളം. വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ഒന്നും അടിച്ചേല്‍പ്പിക്കില്ല. കുറച്ചുനാളുകളിലേക്കല്ല ജീവിതമൊട്ടാകെ നിങ്ങള്‍ക്കൊപ്പം തുടരാനാണ് ഞാന്‍ ആഗ്രിക്കുന്നത് -രാഹുല്‍ ഗാന്ധി പറഞ്ഞു.Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു