updated on:2019-04-10 08:04 PM
റഫാല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി

www.utharadesam.com 2019-04-10 08:04 PM,
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ റഫാല്‍ കേസില്‍ കേന്ദ്രത്തിന് കനത്ത തിരിച്ചടി. മൂന്ന് പരാതിക്കാര്‍ പുതുതായി സമര്‍പ്പിച്ച രേഖകളും കേസിന്റെ വാദത്തില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് തെളിവായി പരഗണിക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിനു വേണ്ടിയുള്ള അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ വാദം സുപ്രീം കോടതി തള്ളി. പുന പരിശോധനാ ഹര്‍ജിക്കൊപ്പം പുറത്തു വന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ചോര്‍ത്തിയ രേഖകളും പരിശോധിക്കാമെന്ന് ഉത്തരവിട്ടത്. പുന പരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചു. പുനപരിശോധനാ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദമാണ് കോടതി തള്ളിയത്. വിധിയെ മറ്റ് രണ്ട് ജഡ്ജിമാരും പിന്തുണച്ചു. പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതികള്‍ പിന്നീട് തീരുമാനിക്കും. തുറന്ന കോടതിയിലായിരിക്കും വാദം. മെയ് 17 മുതല്‍ 45 ദിവസം കോടതിക്ക് അവധിയാണ്. അതിന് മുമ്പ് തന്നെ വാദം കേള്‍ക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ഹിന്ദുദിനപത്രമാണ് സര്‍ക്കാരിന്റെ ഇടപെടലുകളുടെ തെളിവുകള്‍ റിപ്പോര്‍ട്ടുകളായി പുറത്തുകൊണ്ടുവന്നത്. ഔദ്യോഗിക രേഖകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്. തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യ രേഖയല്ലെന്നും അവ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടവയാണെന്നും ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ വാദിച്ചു. ഔദ്യോഗിക രഹസ്യ രേഖകളാണിതെന്നും രാജ്യ സുരക്ഷ കണക്കിലെടുത്ത് ഇവ സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്.Recent News
  വീണ്ടും ക്രൂരത: അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി മരിച്ചു

  രണ്ടാംഘട്ടം തുടങ്ങി; കനത്ത പോളിങ്ങ്, സമാധാനപരം

  അംബാനിക്ക് 30,000 കോടി നല്‍കിയതാണ് ദേശവിരുദ്ധത-രാഹുല്‍

  പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം പരാതി നല്‍കി

  യോഗി, മായാവതി, മേനകാ ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്ക് വിലക്ക്

  ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

  വിവാദ പ്രസംഗം: മേനകാ ഗാന്ധിക്ക് നോട്ടീസ്

  പ്രധാന മന്ത്രി വൈകിട്ടെത്തും

  എട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

  സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; മോദിയുടേത് പെരുമാറ്റ ചട്ടലംഘനമന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

  കെ.എം. മാണിയുടെ സംസ്‌ക്കാരചടങ്ങ് വൈകിട്ട്

  ആന്ധ്രയില്‍ ഏറ്റുമുട്ടല്‍; ബൂത്ത് തകര്‍ത്തു, വോട്ടിങ്ങ് യന്ത്രം വലിച്ചെറിഞ്ഞു

  രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യന് വിട

  അഭയകേസ്: ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

  രാഷ്ട്രീയ പ്രേരണയുണ്ടോയെന്ന് അനുപമ പറയട്ടെ -സുരേഷ്‌ഗോപി