updated on:2019-03-15 06:50 PM
ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്

www.utharadesam.com 2019-03-15 06:50 PM,
തിരുവനന്തപുരം: ഇടുക്കിയില്‍ പി.ജെ. ജോസഫിനെ സ്വതന്ത്രനായി മത്സരിപ്പിച്ച് മാണി-ജോസഫ് തര്‍ക്കത്തിന് പരിഹാരം കാണാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ സീറ്റ് ഒരു ഘടക കക്ഷിക്കും നല്‍കിക്കൊണ്ടുള്ള നീക്കം വേണ്ടെന്ന് രാഹുല്‍ ഗാന്ധി കേരള നേതാക്കളെ അറിയിച്ചു. വടകരയില്‍ കെ.കെ. രമയെ സ്വതന്ത്രയാക്കി മത്സരിപ്പിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യവും ഇനി പരിഗണിക്കപ്പെടാനിടയില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമാകാത്തതിനാല്‍ സംസ്ഥാന നേതാക്കളെ രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചതായാണ് മനസിലാകുന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന മുന്‍ തൂക്കം നഷ്ടമായെന്നും ഹൈക്കമാന്റ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ ചാണ്ടിയും കെ.സി. വേണുഗോപാലും മത്സരിക്കണോ എന്ന കാര്യത്തില്‍ നാളെയോടെ തീരുമാനമാവും.
ഇന്ന് ഉച്ചക്ക് ഡല്‍ഹിയില്‍ സ്റ്റിയറിംഗ് കമ്മിറ്റിയോഗം ചേരുന്നുണ്ട്. ഇതില്‍ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്നത്തേതോടെ പൂര്‍ണ്ണമായ ചിത്രം വ്യക്തമാവും.



Recent News
  ശുദ്ധ അസംബന്ധം; കള്ള പ്രചരണം-പി.ജെ കുര്യന്‍

  പത്തനംതിട്ടയില്ല; ബി.ജെ.പി രണ്ടാം പട്ടികയും പുറത്തിറക്കി

  ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

  പത്തനംതിട്ടയിലെ അനിശ്ചിതത്വം: മുരളീധരപക്ഷത്തിന് അമര്‍ഷം

  നിഷേധിച്ച് സി.പി.എം; പൊലീസ് അന്വേഷണം തുടങ്ങി

  സി.പി.എം ഓഫീസില്‍ പീഡനമെന്ന് പരാതി

  ബി.ജെ.പിയില്‍ നിന്ന് കൂട്ട രാജി

  ആര്‍.എസ്.എസ്. ഇടപെട്ടു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍

  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്

  മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

  മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്