updated on:2019-03-14 08:22 PM
മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

www.utharadesam.com 2019-03-14 08:22 PM,
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഞാന്‍ കപടവാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. തൃപ്രയാറില്‍ മത്സ്യത്തൊഴിലാളി പാര്‍ലിമെന്റില്‍ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു രാഹുല്‍. ഒരു കാര്യം ചെയ്യാന്‍ ഉറപ്പിച്ച ശേഷമേ പ്രഖ്യാപിക്കൂ. അതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം- രാഹുല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി ഡല്‍ഹിയില്‍ ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്ന് രാഹുല്‍ ഉറപ്പു നല്‍കി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇത് നല്‍കിയിരിക്കും. ശ്രീലങ്കന്‍ നേവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മന്ത്രാലയത്തിന് സാധിക്കും. മോദി സര്‍ക്കാര്‍ കേള്‍ക്കുന്നത് വലിയ ബിസിനസുകാരുടെ ശബ്ദം മാത്രമാണ്. പാവപ്പെട്ട ജങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ല. ചൈനയുടെ മുമ്പില്‍ മുട്ടുമടക്കുന്ന മോദിക്ക് ചൈനീസ് പ്രസിഡണ്ട് ചിന്‍ ചിയാങ്ങിനെ ഭയമാണ്. അദ്ദേഹത്തെ നമസ്‌കരിക്കാനും തൊട്ടിലാട്ടാനുമേ സാധിക്കുന്നുള്ളൂ. മോദിയുടെ വിദേശ കാര്യനയം അമ്പേ പരാജയമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കം 2000 ത്തോളം മത്സ്യത്തൊഴിലാളി പ്രതിനിധികളാണ് പാര്‍ലിമെന്റിനെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളിരാമചന്ദ്രന്‍ തൃശൂരില്‍ പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍, കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസിനിക് തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.Recent News
  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍