updated on:2019-03-11 06:44 PM
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക: തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു

www.utharadesam.com 2019-03-11 06:44 PM,
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം തടുങ്ങി. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മത്സരിക്കാനില്ലെന്ന് പറഞ്ഞ് പല നേതാക്കളും പിന്മാറുന്നത് ഹൈക്കമാണ്ടിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, മുല്ലപ്പുള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരത്തിനില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇവരുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സ്‌ക്രീനിങ് കമ്മിറ്റി രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി.
ഇടുക്കി ലോക്‌സഭാ സീറ്റില്‍ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കമെന്നാണ് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചതെങ്കിലും ഉമ്മന്‍ചാണ്ടി അതിന് തയ്യാറായിട്ടില്ല. ആലപ്പുഴയില്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വവും ഹൈക്കമാണ്ടും. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള ഭാരിച്ച ചുമതലയുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്നാണ് വേണുഗോപാലിന്റെ അഭ്യര്‍ത്ഥന. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രസിഡണ്ടിന്റെ ഭാരിച്ച ഉത്തരവാദിത്വമുള്ളതിനാല്‍ മത്സരത്തിന് തയ്യാറല്ല. കെ. സുധാകരനെയാണ് കണ്ണൂര്‍ സീറ്റിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹവും മത്സരത്തിനില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും ഹൈക്കമാണ്ട് നിര്‍ദ്ദേശിച്ചാല്‍ മാറി നില്‍ക്കില്ലെന്ന് അറിയിച്ചു.
2014ല്‍ പി.കെ ശ്രീമതിയോട് 6556 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുധാകരന്‍ ഇതേ സീറ്റില്‍ മത്സരിക്കുന്നതില്‍ താല്‍പര്യമില്ല. സംസ്ഥാന രാഷ്ട്രീയത്തിലാണ് താല്‍പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു.
സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം 15നോ 16നോ പ്രഖ്യാപിച്ചേക്കും. പ്രചരണത്തിന് കൂടുതല്‍ സമയം ലഭിച്ചതോടെ തിടുക്കപ്പെട്ട് പട്ടിക പുറത്തിറക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം.
നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ചേരുന്നുണ്ട്. ഇതിലായിരിക്കും അന്തിമ പട്ടിക. രാഹുല്‍ ഗാന്ധിയുടെ കീഴില്‍ പുതിയ മന്ത്രിസഭ വരുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകളില്‍ വിജയം നേടുക എന്ന തന്ത്രത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്.Recent News
  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍