updated on:2019-03-11 05:44 PM
ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം; സത്യം തെളിയിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകും -ജിഫ്രി മുത്തുക്കോയ തങ്ങള്‍

www.utharadesam.com 2019-03-11 05:44 PM,
കോഴിക്കോട്: പ്രമുഖ പണ്ഡിതനും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് വീണ്ടും സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭ സമ്മേളനത്തില്‍ പ്രതിഷേധമിരമ്പി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് പ്രക്ഷോഭ സമ്മേളനത്തിനെത്തിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ പൊലീസ് മുതല്‍ സി.ബി.ഐ. വരെ അന്വേഷണം നടത്തിയെങ്കിലും 9 വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ല. സത്യം തെളിയിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഖാസിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇതുവരെ പിറകോട്ട് പോയിട്ടില്ല. നേതാക്കന്മാര്‍ ഒന്നും ചെയ്തില്ലെന്ന് ചിലര്‍ക്ക് സംശയമുണ്ട്. അങ്ങനെയുള്ള പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. മരണവുമായി ബന്ധപ്പെട്ട് തെളിവില്ലാതെ ആരുടെ പേരിലും കുറ്റം ആരോപിക്കരുത്. അത് ഇസ്‌ലാമിന്റെയും സമസ്തയുടെയും നയമല്ല. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സമര പ്രഖ്യാപനം നടത്തി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., ഡോ. ഡി. സുരേന്ദ്രനാഥ്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, യു.എം. അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, യു.എം. അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാര്‍, ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സംസാരിച്ചു. ജനറ. കണ്‍വീനര്‍ സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും കെ. മോയിന്‍കുട്ടി നന്ദിയും പറഞ്ഞു.Recent News
  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍