updated on:2019-02-11 07:28 PM
സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

www.utharadesam.com 2019-02-11 07:28 PM,
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനും സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്നതിനുമുള്ള ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. കഴിഞ്ഞ തവണ നല്‍കിയതുപോലെ തന്നെ ഘടക കക്ഷികള്‍ക്ക് ഇത്തവണയും സീറ്റ് നല്‍കുന്നതും സംബന്ധിച്ച ധാരണ ഉണ്ടായതായാണ് അറിയുന്നത്. സി.പി.എം. 15 സീറ്റുകളിലും സി.പി.ഐ. നാല് സീറ്റുകളിലും മത്സരിക്കും. ഒരു സീറ്റ് ജനതാദള്‍ സെകുലറിനോ എന്‍.സി.പിക്കോ നല്‍കും. ഐ.എന്‍.എല്ലും ഒരു സീറ്റ് ആവശ്യപ്പെടുന്നുണ്ട്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്ന പരിഗണനയ്ക്കാണ് മുന്‍ തൂക്കം. ഇടതു മുന്നണിയുടെ കേരള സംരക്ഷണ പ്രചരണ ജാഥകള്‍ 16ന് തുടങ്ങുകയാണ്. ഇത് മാര്‍ച്ച് രണ്ടിന് സമാപിക്കും. അതിന് ശേഷമേ അന്തിമ ധാരണയുണ്ടാവൂ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും അതിന് മുമ്പുണ്ടാവില്ല. കാസര്‍കോട്ട് സിറ്റിംങ്ങ് എം.പി. പി. കരുണാകരന്‍ മത്സര രംഗത്തുണ്ടാവില്ലെന്ന് ഏതാണ്ടുറപ്പായി. യുവാക്കള്‍ക്ക് മുന്‍ തൂക്കം കൊടുക്കണമെന്ന ധാരണ പ്രകാരം മുന്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ.യും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സതീഷ് ചന്ദ്രന്റെ പേരിനാണ് ആദ്യ പരിഗണന. 1996 മുതല്‍ 2001 വരെ എം.എല്‍.എ.യായി തൃക്കരിപ്പൂരിനെ പ്രതിനിധീകരിച്ച സതീഷ് ചന്ദ്രന്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. സംഘടനകളുടെ ജില്ലയുടെ നേതൃനിരയില്‍ നിന്ന് ജില്ലാ സെക്രട്ടറി സ്ഥാനം വരെ എത്തി. എം.വി. ഗോവിന്ദന്‍ മാസ്റ്ററാണ് പരിഗണനയിലുള്ള മറ്റൊരാള്‍. കരിവെള്ളൂര്‍ ഓണക്കുന്ന് സ്വദേശിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ വിജയകൃഷ്ണന്റെ പേരും പരിഗണിച്ചിരുന്നു.Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി