updated on:2019-02-08 07:48 PM
റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

www.utharadesam.com 2019-02-08 07:48 PM,
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ റഫാല്‍ ഇടപാടില്‍ പുതിയ വഴിത്തിരിവ്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നുവെന്ന് സ്ഥാപിക്കുന്നതിനുള്ള തെളിവ് പുറത്തുവന്നതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പി.എം.ഒയുടെ ഇടപെടലിനെതിരെ അന്നത്തെ പ്രതിരോധ മന്ത്രാലയം സെക്രട്ടറി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് എഴുതിയ കത്താണ് പുറത്തായത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പി.എം.ഒ ചര്‍ച്ച നടത്തിയത് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നാണ് കത്തില്‍ പറയുന്നത്. 2015 നവംബര്‍ 24 നാണ് അന്നത്തെ പ്രതിരോധമന്ത്രി പരീക്കര്‍ക്ക് മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍ കുമാര്‍ കത്ത് നല്‍കിയത്. കത്ത് 'ദ ഹിന്ദു' ദിനപത്രം പുറത്തുവിട്ടു. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും മോഹന്‍ കുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതായും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിരെന്നുമാണ് മോഹന്‍കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതെന്നായിരുന്നു 2018 ഒക്‌ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് ഇടപാടുമായി ചര്‍ച്ച നടത്തിയതെന്നായിരുന്നു കോടതി പറഞ്ഞത്. സര്‍ക്കാരിന്റെ ഈ വാദത്തെ തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.Recent News
  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവ്

  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു

  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്