updated on:2019-01-11 07:46 PM
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

www.utharadesam.com 2019-01-11 07:46 PM,
കൊച്ചി: ഈമാസം 16 ന് നടക്കേണ്ടിയിരുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് ഹര്‍ജികളിലാണ് രണ്ടാഴ്ചത്തേക്ക് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി നടപടി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടുമാരായ എന്‍.എ. സുലൈമാന്‍(കാസര്‍കോട്), ജിജി (കോട്ടയം), ശംസുദ്ദീന്‍ (മലപ്പുറം), സുന്ദരേശന്‍ പിള്ള (കൊല്ലം) എന്നിവരും വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചിരുന്ന കെ.എം. ഹനീഫ്, അഷ്‌റഫ് മധൂര്‍, അബ്ദുല്ല ജസീം, വിനോദ് കുമാര്‍ എന്നിവരും അടക്കം നല്‍കിയ ഹര്‍ജികളിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി നടപടി ഉണ്ടായത്.
വിവിധ അസോസിയേഷനുകളില്‍ നിന്ന് തിരഞ്ഞെടുത്ത് അയച്ച പലരെയും വെട്ടി നിരത്തി തങ്ങള്‍ക്ക് വേണ്ടവരെ ഉള്‍പ്പെടുത്തി ഭരണ പക്ഷ നേതാക്കള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ. സുലൈമാന്‍ അടക്കം വിവിധ അസോസിയേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പലരെയും വെട്ടിനിരത്തിയതായാണ് ആക്ഷേപം. ഇവര്‍ക്ക് വോട്ടവകാശം പോലും ഇല്ലാതാക്കിയിരിക്കുകയാണത്രെ.



Recent News
  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം

  പരിശോധനാ ഫലം ലഭിച്ചു നിപ തന്നെ