updated on:2019-01-10 06:32 PM
കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

www.utharadesam.com 2019-01-10 06:32 PM,
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ട് വഴി സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് കാസര്‍കോട് അസംബ്ലി നിയോജക മണ്ഡലത്തില്‍ 19 കോടി രൂപ അനുവദിച്ചതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു. 500 മുതല്‍ 1000 വരെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് ഏഴ് കോടി രൂപയും 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന നാല് സ്‌കൂളുകള്‍ക്ക് 12 കോടി രൂപയുമാണ് ലഭിച്ചതെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.
ബെള്ളൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, എടനീര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ആദൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ആലംപാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അടുക്കത്ത് ബയല്‍ ഗവ. അപ്പര്‍ പ്രൈമറി സ്‌കൂള്‍, കാസര്‍കോട് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്ക്ക് ഒരു കോടി രൂപ വീതവും കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പെര്‍ഡാല ഗവ.ഹൈസ്‌കൂള്‍, പട്‌ള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവക്ക് മൂന്ന് കോടി രൂപ വീതവുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു.



Recent News
  നിഷേധിച്ച് സി.പി.എം; പൊലീസ് അന്വേഷണം തുടങ്ങി

  സി.പി.എം ഓഫീസില്‍ പീഡനമെന്ന് പരാതി

  ബി.ജെ.പിയില്‍ നിന്ന് കൂട്ട രാജി

  ആര്‍.എസ്.എസ്. ഇടപെട്ടു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍

  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്

  ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്

  മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

  മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്

  കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്

  ശബരിമല വിഷയമാക്കുന്നതില്‍ തടസമില്ല

  കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്