updated on:2019-01-10 06:21 PM
പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

www.utharadesam.com 2019-01-10 06:21 PM,
കൊല്ലൂര്‍: പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും വാഗ്‌ദേവതയുടെ അനുഗ്രഹത്തിനായി ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ് കൊല്ലൂരില്‍ എത്തി. ലോകത്തിന്റെ ഏത് കോണിലായാലും പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തുന്ന പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും യേശുദാസ് കൊല്ലൂരിലെത്തിയത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രി തന്നെ യേശുദാസ് കൊല്ലൂരിലെത്തിയിരുന്നു. ഭാര്യ പ്രഭയോടൊപ്പമാണ് എത്തിയത്. അല്‍പ്പ സമയം ക്ഷേത്രത്തില്‍ ചെലവഴിച്ചതിനു ശേഷമാണ് പോയത്. ഇന്ന് രാവിലെ ആറ് മണിക്ക് തന്നെ ക്ഷേത്ര സന്നിധിയിലെത്തിയ യേശുദാസ് ചണ്ഡികാഹോമം ഉള്‍പ്പെടെയുള്ള പൂജാദി കര്‍മ്മങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് ഒമ്പത് മണിയോടെ സരസ്വതി മണ്ഡപത്തിലെത്തി. ഇവിടെ അഞ്ച് മണി മുതല്‍ ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതാര്‍ച്ചന നടത്തുകയായിരുന്നു. വേദിയിലെത്തിയ ഗാനഗന്ധര്‍വ്വനെ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തൊഴുകൈയോടെ സ്വീകരിച്ചു. പിന്നീട് ഇതേ വേദിയില്‍ യേശുദാസ് കീര്‍ത്തനങ്ങള്‍ പാടി.
വാതാപിഗണപതിം ഭജെ...
പാവന ഗുരുപവന പുരേ... തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആലപിച്ച യേശുദാസ് ക്ഷേത്രത്തിലെത്തിയ ഭക്തരോട് സംസാരിക്കുകയും ചെയ്തു. ദേവിയെ എന്നും പ്രാര്‍ത്ഥിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. സംഗീതത്തില്‍ താന്‍ ഇപ്പോഴും വിദ്യാര്‍ത്ഥിയാണെന്നും യേശുദാസ് പറഞ്ഞു.
78-ാം ജന്മദിനത്തിനെത്തിയ യേശുദാസിന് ആയുരാരോഗ്യ സൗഖ്യം നേരാന്‍ നിരവധി ആരാധകരും എത്തിയിരുന്നു. വേദിയില്‍ വെച്ച് സൗപര്‍ണികാമൃതം പുരസ്‌കാരം മൃദംഗ വിദ്വാന്‍ എന്‍. ഹരിക്ക് യേശുദാസ് സമ്മാനിച്ചു.Recent News
  നിഷേധിച്ച് സി.പി.എം; പൊലീസ് അന്വേഷണം തുടങ്ങി

  സി.പി.എം ഓഫീസില്‍ പീഡനമെന്ന് പരാതി

  ബി.ജെ.പിയില്‍ നിന്ന് കൂട്ട രാജി

  ആര്‍.എസ്.എസ്. ഇടപെട്ടു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍

  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്

  ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്

  മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

  മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്

  കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്

  ശബരിമല വിഷയമാക്കുന്നതില്‍ തടസമില്ല

  കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്