updated on:2019-01-09 07:59 PM
രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

പണിമുടക്കിന്റെ രണ്ടാംദിനത്തില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്നുരാവിലെ നടന്ന പ്രകടനം
www.utharadesam.com 2019-01-09 07:59 PM,
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ തിരുവനന്തപുരത്ത് അക്രമം. എസ്.ബി.ഐ ബാങ്ക് അടിച്ചുതകര്‍ത്തു. പലയിടത്തും തീവണ്ടികള്‍ തടഞ്ഞു. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങിയില്ല. ഇതോടെ പണിമുടക്കിന്റെ രണ്ടാംദിനവും ജനജീവിതം സ്തംഭിച്ചു.
തിരുവനന്തപുരത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിന് നേരെയാണ് രാവിലെ പത്തരമണിയോടെ ആക്രമണമുണ്ടായത്. മാനേജറുടെ കാബിനില്‍ അതിക്രമിച്ചുകയറിയ പണിമുടക്ക് അനുകൂലികള്‍ കമ്പ്യൂട്ടറും ക്യാമ്പിന്‍ ഗ്ലാസും അടിച്ചുതകര്‍ത്തു. ഇതേ മുറിയിലെ മേശയും ഫോണും തകര്‍ത്തിട്ടുണ്ട്. എസ്.ബി.ഐയിലെ ഭൂരിപക്ഷംപേരും സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ഇന്നലെ ബാങ്ക് തുറന്നുപ്രവര്‍ത്തിച്ചപ്പോള്‍ സമരക്കാര്‍ വന്ന് താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇന്നും തുറന്നപ്പോള്‍ സമരക്കാര്‍ സംഘടിച്ചെത്തി അക്രമം നടത്തുകയായിരുന്നു. സംഭവത്തില്‍ കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ക്ക് ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി. ഏഴോളം പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്നാണ് വിവരം. അക്രമത്തില്‍ പങ്കെടുത്ത ചരക്ക് സേവന നികുതി ഉദ്യോഗസ്ഥരടക്കമുള്ള യൂണിയന്‍ നേതാക്കളുടെ ചിത്രം സി.സി. ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സെക്രട്ടേറിയറ്റിനടുത്താണ് ബാങ്ക് സ്ഥിതിചെയ്യുന്നത്.
ഇന്നും പലയിടത്ത് സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. പയ്യന്നൂരില്‍ രാവിലെ തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് തടഞ്ഞതിനാല്‍ കാസര്‍കോട്ടേക്ക് അടക്കമുള്ള നിരവധി യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തും ചങ്ങനാശ്ശേരിയിലും വേണാട് എക്‌സ്പ്രസും കളമശ്ശേരിയില്‍ കോട്ടയം-നിലമ്പൂര്‍ പാസഞ്ചറും എറണാകുളം നോര്‍ത്തില്‍ പാലരുവി എക്‌സ്പ്രസും തടഞ്ഞു. കണ്ണൂരില്‍ ചെന്നൈ-മംഗലാപുരം മെയില്‍ ഒരു മണിക്കൂറോളം തടഞ്ഞിട്ടു.
കേരളത്തില്‍ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചുവെങ്കിലും കേരളത്തിന് പുറത്ത് ഭാഗികമാണ്. ബംഗാളില്‍ അക്രമമുണ്ടായി
തിരുവനന്തപുരത്ത് എസ്.ബി.ഐ. ബാങ്കില്‍ മാനേജരുടെ കാബിന്‍ തകര്‍ത്ത നിലയില്‍Recent News
  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം

  പരിശോധനാ ഫലം ലഭിച്ചു നിപ തന്നെ