updated on:2018-12-06 08:23 PM
സര്‍ക്കാറിനും കെ. സുരേന്ദ്രനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

www.utharadesam.com 2018-12-06 08:23 PM,
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ നാളേക്ക് മാറ്റി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. കെ. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്നും ശബരിമലയില്‍ സ്ത്രീയെ അക്രമിക്കാന്‍ ആസൂത്രണം ചെയ്തത് സുരേന്ദ്രനാണെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ആ പാര്‍ട്ടിയില്‍ സുരേന്ദ്രന്‍ മാത്രമല്ലല്ലോ ഉള്ളതെന്നും എത്രകാലം ഇയാളെ ജയിലിലടക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. സുപ്രീംകോടതി വിധിയെ മാനിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും അക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോഴെല്ലാം എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയില്‍പോകുന്നതെന്നും കോടതി ചോദിച്ചു. മന്ത്രിമാരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലേ എന്നും അവരെയൊക്കെ ജയിലിലടക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു.
കേസില്‍ ഉള്‍പ്പെടുത്തിയ വകുപ്പുകള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്ന് കാണിച്ചായിരുന്നു സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്.
അതിനിടെ സുരേന്ദ്രനെ ഇന്ന് രാവിലെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ടി.പി വധക്കേസിലെ പ്രതികള്‍ക്ക് അനാശാസ്യങ്ങള്‍ക്ക് പോലും കൂട്ടുനില്‍ക്കുന്ന പൊലീസുകാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ തനിക്ക് ഒരു ചായ വാങ്ങിത്തന്നതിന്റെ പേരിലാണ് പൊലീസുകാരനെ സസ്‌പെന്റ് ചെയ്തതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നത്. നവോത്ഥാനത്തിനല്ല, ജനാധിപത്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മതില്‍ കെട്ടേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.Recent News
  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു

  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്