updated on:2018-11-29 07:10 PM
സഭ ഇന്നും കലുഷിതം; വാക്‌പോര്

www.utharadesam.com 2018-11-29 07:10 PM,
തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി രണ്ടാം ദിവസവും പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തി. ശബരിമലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്നും ബഹളം വെച്ചത്. ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേളയും ശ്രദ്ധ ക്ഷണിക്കലും ഒഴിവാക്കി. 20 മിനിട്ട് മാത്രമാണ് സഭ സമ്മേളിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ചേംബറിന് മുന്നിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷം സ്പീക്കറുമായി വാക് പോരിലും ഏര്‍പ്പെട്ടു. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്ന ഗവര്‍ണര്‍ പി. സദാശിവത്തിന്റെ ഇന്നലത്തെ പരാമര്‍ശം സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്‍.ഡി.എഫ്. ചെയ്തതുപോലെ സ്പീക്കറുടെ കസേര മറിച്ചിടുന്നതുപോലുള്ള പ്രവൃത്തികളൊന്നും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ സംതൃപ്തരാണെന്ന പത്രവാര്‍ത്തകള്‍ ഉയര്‍ത്തിപ്പിടിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും രംഗത്തു വന്നു. ശബരിമല അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസും പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ ഇന്നലെത്തന്നെ മറുപടി പറഞ്ഞതാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തിയാല്‍ മറ്റു നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
സഭ ബഹിഷ്‌കരിച്ച് പുറത്തു വന്ന പ്രതിപക്ഷം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ സഭാ നടപടികള്‍ തടസ്സപ്പെടുത്തുമെന്ന് പറഞ്ഞു.Recent News
  ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; ബ്ലാക്ക്‌മെയിലിങ്ങെന്ന് രഞ്ജന്‍ ഗൊഗോയ്

  വീണ്ടും ക്രൂരത: അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി മരിച്ചു

  രണ്ടാംഘട്ടം തുടങ്ങി; കനത്ത പോളിങ്ങ്, സമാധാനപരം

  അംബാനിക്ക് 30,000 കോടി നല്‍കിയതാണ് ദേശവിരുദ്ധത-രാഹുല്‍

  പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം പരാതി നല്‍കി

  യോഗി, മായാവതി, മേനകാ ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്ക് വിലക്ക്

  ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

  വിവാദ പ്രസംഗം: മേനകാ ഗാന്ധിക്ക് നോട്ടീസ്

  പ്രധാന മന്ത്രി വൈകിട്ടെത്തും

  എട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

  സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; മോദിയുടേത് പെരുമാറ്റ ചട്ടലംഘനമന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

  കെ.എം. മാണിയുടെ സംസ്‌ക്കാരചടങ്ങ് വൈകിട്ട്

  ആന്ധ്രയില്‍ ഏറ്റുമുട്ടല്‍; ബൂത്ത് തകര്‍ത്തു, വോട്ടിങ്ങ് യന്ത്രം വലിച്ചെറിഞ്ഞു

  റഫാല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി

  രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യന് വിട