updated on:2018-11-28 07:34 PM
സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറാന്‍ പ്രതിപക്ഷ ശ്രമം; സഭ നിര്‍ത്തിവെച്ചു

www.utharadesam.com 2018-11-28 07:34 PM,
തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് നിമയസഭയില്‍ രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്ന സമയത്താണ് പ്രതിപക്ഷാംഗങ്ങളായ അന്‍വര്‍ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്. അതിനിടെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് പി.സി. ജോര്‍ജും ഒ. രാജഗോപാലും കറുത്ത വസ്ത്രം ധരിച്ച് സഭയിലെത്തിയത് ശ്രദ്ധിക്കപ്പെട്ടു. റോഷി അഗസ്റ്റിനും എന്‍. ജയരാജും എന്നിവരും ഇന്ന് കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അന്‍വര്‍ സാദത്തും ഐ.സി.ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ തന്നെയായ ഹൈബിഈഡനും കെ.എം. ഷാജിയും ഇവരെ ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ ഉന്തും തള്ളുമായി. ഡയസിലേക്ക് തള്ളിക്കയറാന്‍ നടത്തിയ ശ്രമത്തെ അസാധാരണ സാഹചര്യമാണെന്ന് പ്രതികരിച്ച് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.
സഭ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേളയിലെ പ്രതിഷേധം എന്തിനെന്നും ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനു സംസാരിക്കാന്‍ അവസരം നല്‍കി.
ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ ആരോപണങ്ങളുമുന്നയിച്ചു. മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ 45 മിനിറ്റ് നല്‍കിയത് ശരിയായില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.Recent News
  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു

  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്