updated on:2018-11-27 06:45 PM
പി.ബി. അബ്ദുല്‍ റസാഖിന് അന്തിമോപചാരമര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

www.utharadesam.com 2018-11-27 06:45 PM,
തിരുവനന്തപുരം: ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനം മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാഖിന് അന്തിമോപചാരമര്‍പ്പിച്ച് ഇന്നത്തേക്ക് പിരിഞ്ഞു. മുസ്‌ലിം ലീഗിന്റെ എം.എല്‍.എ. ആയിരിക്കെ തന്നെ ഒരിക്കല്‍ പരിചയപ്പെടുന്നവരെല്ലാം ഓര്‍ത്തിരിക്കുന്ന വ്യക്തിത്വമായിരുന്നു അബ്ദുല്‍ റസാഖിന്റേതെന്നും അദ്ദേഹത്തിന്റെ വിയോഗം സഭക്ക് തീരാനഷ്ടമാണെന്നും അന്തിമോപചാരമര്‍പ്പിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ജനഹൃദയങ്ങളില്‍ ഇടം പിടിച്ച നേതാവായിരുന്നു പി.ബി. അബ്ദുല്‍ റസാഖെന്ന് അനുസ്മരിച്ചു. അബ്ദുല്‍ റസാഖിന്റെ സേവനങ്ങള്‍ കേരളം എന്നും സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ നിയമസഭാ സമ്മേളനം ആരംഭിച്ചയുടന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. കഠിനാധ്വാനിയായ നേതാവായിരുന്നു അബ്ദുല്‍ റസാഖെന്നും ജനക്ഷേമമായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗണനയെന്നും ചെന്നിത്തല പറഞ്ഞു. പ്രസംഗമായിരുന്നില്ല ജനസേവനമായിരുന്നു റസാഖ് മഞ്ചേശ്വരം മണ്ഡലത്തില്‍ നടത്തിയത്. ഏഴ് വര്‍ഷം എം.എല്‍.എ. ആവുന്നതിന് മുമ്പ് താഴെത്തട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച കൈമുതല്‍ അബ്ദുല്‍ റസാഖിന് ഉണ്ടായിരുന്നു. ജനക്ഷേമത്തിന് വേണ്ടി മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്താനും സൗഹൃദമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കാസര്‍കോട് പാക്കേജ് യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. കന്നട ഭാഷാ ന്യൂനപക്ഷത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങളും വിസ്മരിക്കാന്‍ ആവില്ല. കന്നടയിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്-ചെന്നിത്തല പറഞ്ഞു.
നിയമസഭാ സമ്മേളനം കഴിഞ്ഞ് നാട്ടിലെത്തിയാല്‍ മുറ്റത്ത് കൂടി നില്‍ക്കുന്ന പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയതിന് ശേഷം മാത്രമേ അബ്ദുല്‍ റസാഖ് വീട്ടിനകത്ത് കയറുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നുള്ളുവെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ പറഞ്ഞു.
പൈവളികെയില്‍ 80 സെന്റ് സ്ഥലവും ചെങ്കളയില്‍ ഒരേക്കര്‍ സ്ഥലവും പാവപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ നല്‍കുകയും എം.എല്‍.എ. എന്ന നിലയില്‍ കിട്ടുന്ന ശമ്പളം പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കായി അദ്ദേഹം മാറ്റിവെക്കുകയും ചെയ്തുവെന്ന് മുനീര്‍ പറഞ്ഞു.
മന്ത്രി വി.എസ്. സുനില്‍കുമാര്‍, നിയമസഭയിലെ വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവരും അബ്ദുല്‍ റസാഖിനെ അനുസ്മരിച്ച് സംസാരിച്ചു.
ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലുകള്‍ പാസാക്കാനാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും.Recent News
  ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; ബ്ലാക്ക്‌മെയിലിങ്ങെന്ന് രഞ്ജന്‍ ഗൊഗോയ്

  വീണ്ടും ക്രൂരത: അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി മരിച്ചു

  രണ്ടാംഘട്ടം തുടങ്ങി; കനത്ത പോളിങ്ങ്, സമാധാനപരം

  അംബാനിക്ക് 30,000 കോടി നല്‍കിയതാണ് ദേശവിരുദ്ധത-രാഹുല്‍

  പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം പരാതി നല്‍കി

  യോഗി, മായാവതി, മേനകാ ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്ക് വിലക്ക്

  ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

  വിവാദ പ്രസംഗം: മേനകാ ഗാന്ധിക്ക് നോട്ടീസ്

  പ്രധാന മന്ത്രി വൈകിട്ടെത്തും

  എട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

  സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; മോദിയുടേത് പെരുമാറ്റ ചട്ടലംഘനമന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

  കെ.എം. മാണിയുടെ സംസ്‌ക്കാരചടങ്ങ് വൈകിട്ട്

  ആന്ധ്രയില്‍ ഏറ്റുമുട്ടല്‍; ബൂത്ത് തകര്‍ത്തു, വോട്ടിങ്ങ് യന്ത്രം വലിച്ചെറിഞ്ഞു

  റഫാല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി

  രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യന് വിട