updated on:2018-11-26 07:25 PM
പി.കെ ശശി ലൈംഗികാതിക്രമം കാട്ടിയിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

www.utharadesam.com 2018-11-26 07:25 PM,
തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നത് മാത്രമേ കണ്ടെത്തിയിട്ടുള്ളു. പി.കെ ശ്രീമതിയും എ.കെ ബാലനുമാണ് പരാതിയെപ്പറ്റി അന്വേഷിച്ചത്.
ഇതില്‍ ബാലന്റെ കണ്ടെത്തലിന് വിരുദ്ധമായാണ് പി.കെ ശ്രീമതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ പരാതി വിഭാഗീയതയുടെ ഭാഗമെന്നായിരുന്നു എ.കെ ബാലന്‍ പറഞ്ഞത്. ഇത് ശ്രീമതി അംഗീകരിച്ചില്ല. വാദപ്രതിവാദങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് ഏകകണ്ഠമായാണ് തയ്യാറാക്കിയത്.
ഇന്ന് ഉച്ചയോടെ സി.പി.എം സംസ്ഥാന സമിതിയോഗം തുടങ്ങിയിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമിതി ചര്‍ച്ച ചെയ്യുകയും ഇന്ന് തന്നെ തീരുമാനത്തിലെത്തുകയും ചെയ്യും. തരംതാഴ്ത്തല്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. തെറ്റ് ചെയ്തിട്ടില്ലെന്ന് ഇതുവരെ ആവര്‍ത്തിച്ച പി.കെ ശശി പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ട്ടിയാണ് വലുതെന്നും പറഞ്ഞു. ശശിക്കെതിരെ നടപടി വേണമെന്ന അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയും നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. ശശിയോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ഇന്നാണ് ശശി വിശദീകരണം നല്‍കിയത്.
ശശിക്കെതിരെ നടപടി വേണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എം അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നല്‍കിയത്.



Recent News
  ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; ബ്ലാക്ക്‌മെയിലിങ്ങെന്ന് രഞ്ജന്‍ ഗൊഗോയ്

  വീണ്ടും ക്രൂരത: അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി മരിച്ചു

  രണ്ടാംഘട്ടം തുടങ്ങി; കനത്ത പോളിങ്ങ്, സമാധാനപരം

  അംബാനിക്ക് 30,000 കോടി നല്‍കിയതാണ് ദേശവിരുദ്ധത-രാഹുല്‍

  പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം പരാതി നല്‍കി

  യോഗി, മായാവതി, മേനകാ ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്ക് വിലക്ക്

  ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

  വിവാദ പ്രസംഗം: മേനകാ ഗാന്ധിക്ക് നോട്ടീസ്

  പ്രധാന മന്ത്രി വൈകിട്ടെത്തും

  എട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

  സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; മോദിയുടേത് പെരുമാറ്റ ചട്ടലംഘനമന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

  കെ.എം. മാണിയുടെ സംസ്‌ക്കാരചടങ്ങ് വൈകിട്ട്

  ആന്ധ്രയില്‍ ഏറ്റുമുട്ടല്‍; ബൂത്ത് തകര്‍ത്തു, വോട്ടിങ്ങ് യന്ത്രം വലിച്ചെറിഞ്ഞു

  റഫാല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി

  രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യന് വിട