updated on:2018-11-23 06:26 PM
ശബരിമല: പ്രതിഷേധം സര്‍ക്കാറിനെതിരെയല്ല, സുപ്രീംകോടതിക്കെതിരെയെന്ന് സത്യവാങ്മൂലം

www.utharadesam.com 2018-11-23 06:26 PM,
കൊച്ചി: ശബരിമല പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിനെതിരെയുള്ളതല്ലെന്നും മറിച്ച് സുപ്രീം കോടതി വിധിക്കെതിരെയുള്ളതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമലയില്‍ അയ്യപ്പ ഭക്തരെ നിരോധനാജ്ഞയുടെ പേരില്‍ പീഡിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അയ്യപ്പ ഭക്തരെ പമ്പയിലും നിലയ്ക്കലിലും തടയുന്നതും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടത്. പൊലീസ് അവിടെ പ്രകോപനമുണ്ടാക്കിയിട്ടില്ലെന്നും നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും കോടതിയെ അറിയിച്ചു. അയ്യപ്പ ഭക്തര്‍ സന്നിധാനത്ത് വിരിവെക്കുന്നത് തടയാന്‍ വെള്ളം പമ്പ് ചെയ്തുവെന്നത് ശരിയല്ലെന്നും നടപ്പന്തല്‍ കഴുകി വൃത്തിയാക്കാനാണ് വെള്ളം ചീറ്റിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതിയുടെ നിശിത വിമര്‍ശനത്തിനിടെ കഴിഞ്ഞ ദിവസം എ.ജി.യെ കോടതി വിളിച്ചുവരുത്തുകയും കാര്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു.



Recent News
  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു

  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്