updated on:2018-09-11 07:03 PM
വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

www.utharadesam.com 2018-09-11 07:03 PM,
ഗോവ: അഞ്ച് തവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍പട്ടം മാറോടണച്ച് കായിക കൈരളിയുടെ അഭിമാനമായി മാറിയ മൂസാ ഷരീഫിന് മാരുതി സുസുക്കി ദക്ഷിണ്‍ ഡെയര്‍ ക്രോസ് കണ്‍ട്രി റാലിയിലും വിജയം. റാലിയുടെ 15 സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് മഹീന്ദ്ര അഡ്‌വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയ മൂസാ ഷരീഫ്-ഗൗരവ് ഗില്‍ സഖ്യം തിളക്കമാര്‍ന്ന വിജയം കൊയ്തത്. സപ്തംബര്‍ 2ന് ബംഗളൂരുവില്‍ നിന്ന് ആരംഭിച്ച 2000 കി.മീ ദൈര്‍ഘ്യമുള്ള റാലി കര്‍ണാടകയിലൂടെ സഞ്ചരിച്ചാണ് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഗോവയില്‍ സമാപിച്ചത്. അപകടകരമായ അഞ്ച് പാദങ്ങള്‍ ആറു മണിക്കൂര്‍ 57 മിനിറ്റ് 44 സെക്കന്റ് കൊണ്ട് താണ്ടിയാണ് ഫിലിപ്പോസ് മത്തായി-പി.വി.എസ് മൂര്‍ത്തി സഖ്യത്തെ പിന്നിലാക്കി മൂസാ ഷരീഫ് സഖ്യം വെന്നിക്കൊടി പാറിച്ചത്. എക്‌സ് യു.വി 500 വാഹനവുമായി കളത്തിലിറങ്ങിയ സഖ്യം ഏറ്റവും നീളം കൂടിയ 70 കി.മീ സ്റ്റേജ് അവസാന ദിവസം മിന്നും വേഗത്തില്‍ പൂര്‍ത്തീകരിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. മൂസാ ഷരീഫ്-ഗില്‍ സഖ്യത്തിന്റെ 31-ാം റാലി വിജയമാണിത്. മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററുമാണ് മൂസാ ഷരീഫ്.



Recent News
  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം

  കേരളം കരകയറുന്നു