updated on:2018-09-06 07:17 PM
പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

www.utharadesam.com 2018-09-06 07:17 PM,
കവര്‍ച്ച കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് വിനോദ് ചന്ദ്രന്റെ വീട്ടില്‍

കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയില്‍ മാധ്യമ പ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് വീട് കൊള്ളയടിച്ചു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്ററും കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ടുമായിരുന്ന കെ. വിനോദ് ചന്ദ്രന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ കവര്‍ച്ചാ സംഘത്തെ പിടികൂടാനായില്ല.
വിനോദിനെയും ഭാര്യ സരിതയേയും കെട്ടിയിട്ട ശേഷം വീട് കൊള്ളയടിക്കുകയായിരുന്നു. 25 പവന്‍ സ്വര്‍ണ്ണവും 15,000 രൂപയും എ.ടി.എം കാര്‍ഡും മൊബൈല്‍ ഫോണുകളും ഗൃഹോപകരണങ്ങളും കൊള്ളയടിച്ചു. മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം വിനോദ് ചന്ദ്രനേയും ഭാര്യയേയും മര്‍ദിക്കുകയും കെട്ടിയിട്ട ശേഷം മോഷണം നടത്തുകയുമായിരുന്നു.
എന്തോ ശബ്ദം കേട്ട് വിനോദ് കിടപ്പു മുറി തുറന്നപ്പോള്‍ കവര്‍ച്ചക്കാര്‍ ചാടി വീഴുകയായിരുന്നു.
കട്ടിലിനടിയിലേക്ക് തള്ളിയിട്ട വിനോദിനെ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടു. ഭാര്യ സരിതയെ കട്ടിലിനു മുകളിലും കെട്ടിയിടുകയായിരുന്നു. പിന്നീട് മുറികള്‍ അരിച്ചുപെറുക്കിയ കവര്‍ച്ചാസംഘം അലമാരകളുടെ താക്കോല്‍ ആവശ്യപ്പെട്ടു. ആഭരങ്ങളും മറ്റും കൈക്കലാക്കിയ സംഘം മൂന്ന് മണിയോടെയാണ് മടങ്ങിയത്.
കവര്‍ച്ചയ്ക്ക് ശേഷം ഫോണ്‍ വിളിച്ച് വാഹനം വരുത്തിയാണ് സംഘം രക്ഷപ്പെട്ടത്. ഹിന്ദിയില്‍ സംസാരിച്ചാണ് വണ്ടി വിളിച്ചു വരുത്തിയതെന്നു വിനോദ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. ഉത്തരേന്ത്യക്കാരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നു.
മോഷ്ടാക്കള്‍ പോയ ശേഷം പുലര്‍ച്ചെ നാലു മണിയോടെ വിനോദ് ചന്ദ്രന്‍ കെട്ടുകള്‍ സ്വയം അഴിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇരുവരേയും ആസ്പത്രിയില്‍ എത്തിച്ചു. കഴുത്തിനും മുഖത്തും പരിക്കേറ്റ വിനോദ് ചന്ദ്രനും സരിതയും കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ ചികില്‍സയിലാണ്. കൊളത്തൂര്‍ വിരിക്കുളം സ്വദേശിയാണ് വിനോദ് ചന്ദ്രന്‍.
ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം വീട്ടിലെത്തി.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നു



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി