updated on:2018-08-09 07:13 PM
ഇടുക്കിയും ഇടമലയാറും തുറന്നു

www.utharadesam.com 2018-08-09 07:13 PM,
തിരുവനന്തപുരം: ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമും ഇടമലയാര്‍ ഡാമും തുറന്നു. ഇടുക്കിയില്‍ വെള്ളം 2398 അടി ആയി ഉയര്‍ന്നതോടെ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗമാണ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. ചെറുതോണി ഭാഗത്തെ ഷട്ടറാണ് തുറന്നത്. നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളാണ് ഒഴുക്കിവിടുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷട്ടര്‍ തുറന്നത്. ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടമലയാര്‍ ഡാം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്.
ഇവിടെ നിന്നുള്ള വെള്ളം അഞ്ചുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആലുവയിലെത്തി.



Recent News
  ആശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി; 500 കോടിയുടെ ഇടക്കാലാശ്വാസം

  ശമനമില്ലാതെ മഹാ പ്രളയം

  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ