updated on:2018-08-08 08:49 PM
ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

www.utharadesam.com 2018-08-08 08:49 PM,
ഇടുക്കി: നിലയ്ക്കാത്ത മഴയില്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും വര്‍ധിച്ചു. 2,397.14 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. മണിക്കൂറില്‍ 0.06 അടി എന്ന നിരക്കിലാണ് അണക്കെട്ടിലേക്ക് വെള്ളമെത്തുന്നത്.
ജലനിരപ്പ് 2,398 അടിയാല്‍ അണക്കെട്ട് തുറക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 24 മണിക്കൂര്‍ കഴിഞ്ഞായിരിക്കും അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തുക. 50 സെന്റീമീറ്റര്‍ മാത്രമാണ് ട്രയല്‍ റണ്ണില്‍ ഷട്ടര്‍ ഉയര്‍ത്തുക.
അതേസമയം ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. സ്ഥലത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 164 ഘനമീറ്റര്‍ വെള്ളം തുറന്നുവിടും. അണക്കെട്ട് തുറന്ന് അഞ്ച് മണിക്കൂറിനകം വെള്ളം ആലുവ ഭാഗത്തെത്തും. പെരിയാറില്‍ ഒന്ന് മുതല്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത.



Recent News
  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം