updated on:2018-08-02 07:11 PM
ആ ഗസല്‍നാദം ഇനി ഓര്‍മ്മ

www.utharadesam.com 2018-08-02 07:11 PM,
കൊച്ചി: പാടിതീരുംമുമ്പേ നിലച്ചുപോയ ഗസല്‍നാദം ഉമ്പായി എന്ന പി.എ ഇബ്രാഹിം ഇനി ഓര്‍മ്മ. ഖബറടക്കം ഇന്ന് കൊച്ചി കല്‍വത്തി ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. രാവിലെ എട്ട് മണിമുതല്‍ കല്‍വത്തി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ ജനപ്രതിനിധികളും സാംസ്‌കാരിക നേതാക്കളും കലാകാരന്മാരുമടക്കം നിരവധി പേര്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഖബറടക്കം നടത്താനായിരുന്നു ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് വൈകിട്ടേക്ക് മാറ്റി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആലുവ അന്‍വര്‍ ആസ്പത്രിയിലെ പാലിയേറ്റീവ് കെയറിലായിരുന്നു ഗസല്‍ സംഗീതം കൊണ്ട് മലയാളികളെ ഏറെ ആനന്ദിപ്പിച്ച ഉമ്പായിയുടെ അന്ത്യം. ഇല്ലായ്മകളുടെ ജീവിത യാത്രയില്‍ ചുമട്ടുതൊഴിലാളിയായും ഇലക്ട്രീഷ്യനായും വേഷങ്ങള്‍ കെട്ടിയ ഉമ്പായി കഠിനശ്രമഫലമായാണ് ഗസല്‍വീഥികളില്‍ തന്റെ സാന്നിധ്യം അറിയിച്ചത്.
ഓരോ പാട്ടും പാടിക്കഴിയുമ്പോള്‍ ഉമ്പായിലേക്കുള്ള ആരാധകരുടെ പ്രവാഹം കൂടുകയായിരുന്നു.Recent News
  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍

  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

  തെലുങ്കാനയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

  കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നല്‍കണം-രാഹുല്‍ ഗാന്ധി

  പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം