updated on:2018-07-08 07:23 PM
മലപ്പുറത്തും കോഴിക്കോട്ടും വിഷമദ്യമൊഴുക്കാന്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

www.utharadesam.com 2018-07-08 07:23 PM,
കോഴിക്കോട്: ഓണക്കാലത്ത് കോഴിക്കോട്ടും മലപ്പുറത്തും വിഷമദ്യമൊഴുക്കാന്‍ നീക്കമെന്ന് എക്‌സൈസിന്റെ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. കള്ളുഷാപ്പുകള്‍ വഴി വിഷമദ്യമൊഴുകാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന്റെ മദ്യനയം പൊളിച്ചെഴുതിയതോടെ മലപ്പുറത്തും കോഴിക്കോട്ടുമായി 197 കള്ളുഷാപ്പുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്. ഇത് ഭൂരിഭാഗവും ബിനാമികളുടെ പേരിലാണത്രെ. കള്ള്ഷാപ്പ് തൊഴിലാളികളുടെയും ബന്ധുക്കളുടെയും പേരിലാണിത്. ഈ കള്ള് ഷാപ്പുകളിലൊക്കെ വിതരണം ചെയ്യേണ്ടത്ര കള്ള് ഈ ജില്ലകളില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നാണ് കള്ള് എത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വ്യാജ കള്ളെന്നാണ് സംശയിക്കുന്നത്. ആഘോഷ വേളകളില്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നതിനനുസരിച്ച് വ്യാജകള്ളിന്റെ ഉല്‍പാദനവും വര്‍ധിക്കാനിടയുണ്ട്. ഇത് ദുരന്തത്തിലേക്ക് നയിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കള്ള് ഷാപ്പുകളിലേക്ക് കള്ളെത്തിക്കാന്‍ ഓരോ ഷാപ്പുകള്‍ക്കും രണ്ട് വാഹനങ്ങള്‍ക്കാണ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. ഒന്ന് തകരാറിലാവുമ്പോള്‍ മറ്റേ വാഹനം ഉപയോഗിക്കാമെന്നാണ് നിബന്ധന. എന്നാല്‍ രണ്ട് വാഹനങ്ങളിലും കള്ള് എത്തിച്ചു കൊണ്ടിരിക്കുകയാണ്. എട്ട് വര്‍ഷം മുമ്പ് മലപ്പുറത്ത് മദ്യ ദുരന്തം ഉണ്ടായിരുന്നു. അന്നും വ്യാജ കള്ള് തന്നെയാണ് ദുരന്തത്തിനിടയാക്കിയത്.
മനുഷ്യന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ കള്ള് നിര്‍മ്മിക്കുന്നത് രാസപദാര്‍ത്ഥം ഒരു പരിധിയില്‍ കൂടുതലായാല്‍ വിഷമായി മാറുകയും അപകടമുണ്ടാവുകയും ചെയ്യും.Recent News
  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവ്

  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു

  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്