updated on:2018-07-07 09:06 PM
ശശിതരൂരിന് ജാമ്യം; കേസ് 26 ലേക്ക് മാറ്റി

www.utharadesam.com 2018-07-07 09:06 PM,
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പി.യുമായ ശശിതരൂവിന് ഡല്‍ഹി പാട്യാല കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ശശിതരൂര്‍ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായി.
കേസ് ഈ മാസം 26 ന് പരിഗണിക്കും. കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യ സ്വാമി കോടതിയെ സമീപിച്ചു. എന്നാല്‍ തരൂരിന്റെ അഭിഭാഷകന്‍ ഇക്കാര്യം എതിര്‍ത്തു. ആത്മഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
2014 ജനുവരി 17 നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും അന്വേഷണത്തില്‍ ആത്മഹത്യയായി സ്ഥിരീകരിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും അനുമതിയില്ലാതെരാജ്യം വിടരുതെന്നും നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിക്കമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷയെ ഡല്‍ഹി പൊലീസ് എതിര്‍ത്തിരുന്നു.
ഉന്നതങ്ങളില്‍ സ്വാധീനമുള്ള ശശിതരൂരിന് ജാമ്യം നല്‍കിയാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.



Recent News
  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവ്

  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു

  വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും

  പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും

  വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു

  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്