updated on:2018-06-13 08:26 PM
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

www.utharadesam.com 2018-06-13 08:26 PM,
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ വിലക്കിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ വീണ്ടും രംഗത്തുവന്നു. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടര്‍ ആയിരുന്നുവെന്നും തെറ്റ് തിരുത്തി അണികള്‍ക്കൊപ്പം നില്‍ക്കേണ്ട നേതൃത്വം പരസ്യ പ്രസ്താവന വിലക്കി പ്രശ്‌നം തീര്‍ന്നുവെന്ന് പറയുന്നത് അപഹാസ്യമാണെന്നും സുധീരന്‍ പറഞ്ഞു. ഭാരത്തിന്റെ ശാപമാണ് ബി.ജെ.പി. ജനങ്ങളുടെ മേല്‍ വന്നുപെട്ട വന്‍ ബാധ്യതയാണ് മോദി സര്‍ക്കാര്‍. ഇതിനെതിരെ രാഹുല്‍ഗാന്ധി മറ്റ് കക്ഷികളൊക്കെ ചേര്‍ന്ന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ യു.പി.എയുടെ അംഗബലം കുറക്കാനേ ഈ തീരുമാനം ഉതകൂ. മാണി ചാഞ്ചാട്ടക്കാരനാണ്. വേണ്ടിവന്നാല്‍ ബി.ജെ.പിക്കൊപ്പം പോകും. ആര്‍.എസ്.പിയെ മുന്നണിയിലെടുത്തപ്പോള്‍ അവരില്‍ നിന്ന് ചില ഉറപ്പുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ മാണി എന്തുറപ്പാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്-സുധീരന്‍ ചോദിച്ചു.
കെ.പി.സി.സി അധ്യക്ഷനായിരുന്നപ്പോള്‍ ഞാനും പരസ്യ പ്രസ്താവനകള്‍ വിലക്കിയിരുന്നു. എന്നാല്‍ അന്ന് വൈസ് പ്രസിഡണ്ടായിരുന്ന ഇപ്പോഴത്തെ പ്രസിഡണ്ട് എം.എം ഹസന്‍ കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ വിളിച്ച് വരുത്തിയാണ് ഇത് ലംഘിച്ചത്. വ്യക്തിബന്ധങ്ങള്‍ മറക്കുന്നയാളല്ല ഞാന്‍, വയലാര്‍ രവിയും എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ തന്റെ നേതാക്കളാണ്. അവരുടെ ഭാഗത്ത് വീഴ്ചയുണ്ടായാലും താനത് തുറന്നുപറയും -സുധീരന്‍ പറഞ്ഞു.



Recent News
  ആശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി; 500 കോടിയുടെ ഇടക്കാലാശ്വാസം

  ശമനമില്ലാതെ മഹാ പ്രളയം

  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍