updated on:2018-06-09 07:21 PM
കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

www.utharadesam.com 2018-06-09 07:21 PM,
ന്യൂഡല്‍ഹി/തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ട പ്രതിഷേധം ഡല്‍ഹിയിലേക്കും പടരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന കലാപം സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി വിശദീകരണം തേടി. ഇതുസംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എം.പിമാരും രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. രാഹുല്‍ഗാന്ധിയെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഇവരുടെ ആക്ഷേപം.
സീറ്റ് വിട്ടുകൊടുത്തത് വലിയ ദുരന്തമെന്നും ജനവികാരം അറിയാത്തത് തെറ്റാണെന്നും ഷാനിമോള്‍ ഉസ്മാന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോണ്‍ഗ്രസ് നേതൃയോഗം ചേരുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്ക് ഇതില്‍ പരിഹാരമുണ്ടാക്കാനാവുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞു. അതിനിടെ എറണാകുളം ഡി.സി.സി ഓഫീസിന് മുമ്പില്‍ ചിലര്‍ ശവപ്പെട്ടിയും റീത്തും കറുത്ത കൊടിയും വെച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും ഫോട്ടോകളും ശവപ്പെട്ടിയില്‍ അടക്കം ചെയ്തിരുന്നു. പിന്നീട് ഡി.സി.സി നേതാക്കള്‍ എത്തി ഇത് എടുത്തുമാറ്റി.
കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിന്റെ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍ രംഗത്തുവന്നു. എല്ലാ നേതാക്കളുടേയും അറിവോടെയാണിതെന്നും മാണിയെ മുന്നണിയില്‍ കൊണ്ടുവരിക എന്നതിനാണ് പ്രാധാന്യം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.Recent News
  ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

  പത്തനംതിട്ടയിലെ അനിശ്ചിതത്വം: മുരളീധരപക്ഷത്തിന് അമര്‍ഷം

  നിഷേധിച്ച് സി.പി.എം; പൊലീസ് അന്വേഷണം തുടങ്ങി

  സി.പി.എം ഓഫീസില്‍ പീഡനമെന്ന് പരാതി

  ബി.ജെ.പിയില്‍ നിന്ന് കൂട്ട രാജി

  ആര്‍.എസ്.എസ്. ഇടപെട്ടു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍

  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്

  ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്

  മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

  മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്

  കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്