updated on:2018-05-16 06:19 PM
കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; യദ്യൂരപ്പ വീണ്ടും ഗവര്‍ണറെ കണ്ടു

www.utharadesam.com 2018-05-16 06:19 PM,
ബംഗളൂരു: കര്‍ണാടകയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ നാടകവും കുതിരക്കച്ചവടവും അരങ്ങുതകര്‍ക്കുന്നു. കോണ്‍ഗ്രസ്, ജെ.ഡി.എസ് ക്യാമ്പുകളില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തി മാറ്റാനുള്ള ബി.ജെ.പിയുടെ തന്ത്രം വിജയിച്ചുവെന്നാണ് കരുതേണ്ടിയിരിക്കുന്നത്. മറുപക്ഷത്തുള്ള എം.എല്‍.എമാരുടെ ഉറപ്പ് കിട്ടിയതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവ് യദ്യുരപ്പയെ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ഇന്നുച്ചയോടെ ഗവര്‍ണറെ കാണുകയും ചെയ്തു. അടിയന്തിരമായി ഉചിതമായ തീരുമാനമെടുക്കാമെന്ന് ഗവര്‍ണര്‍ യദ്യൂരപ്പയെ അറിയിച്ചു. ബി.ജെ.പിക്ക് 104 എം.എല്‍.എമാരും കോണ്‍ഗ്രസിന് 78 എം.എല്‍.എമാരുമാണുള്ളത്. ജനതാദളിന്റെ 38 എം.എല്‍.എമാരെ ഒപ്പം നിര്‍ത്തി സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇന്നലെ രണ്ട് മുന്നണികളും ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച എച്ച്.നാഗേഷ് ബി.ജെ.പി പക്ഷത്തെത്തുമെന്ന് ഏതാണ്ടുറപ്പിച്ചു. 50 കോടിയും മന്ത്രിപദവുമാണ് അദ്ദേഹത്തിന് വാഗ്ദാനം നല്‍കിയത്. സ്വതന്ത്രനാണെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഇയാള്‍ വിജയിച്ചത്. ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജനതാദള്‍ നേതാവ് കുമാര സ്വാമി പറഞ്ഞു. സര്‍ക്കാറുണ്ടാക്കാനുള്ള മോദിയുടെ ശ്രമം വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.Recent News
  നിപ; രണ്ട് പേര്‍ കൂടി മരിച്ചു

  കോഴിക്കോട് സേവനത്തിന് അനുവദിക്കൂയെന്ന് കഫീല്‍ഖാന്‍

  കസ്റ്റഡി മരണം: സിബിഐ അന്വേഷണ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

  കര്‍ണാടക തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ബി.എസ്. യെദിയൂരപ്പ

  നിപാ വൈറസ് മരണം ഒമ്പതായി; രോഗികളെ പരിചരിച്ച നഴ്‌സും മരിച്ചു

  ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

  മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായി; കോണ്‍ഗ്രസിന് 20, ജെ.ഡി.എസിന് 13

  ബി.ജെ.പിക്ക് തിരിച്ചടി; തിങ്കളാഴ്ച വരെ സമയം വേണമെന്ന ആവശ്യം കോടതി തള്ളി നാളെ 4 മണിക്ക് ഭൂരിപക്ഷം തെളിയിക്കണം

  അതിര്‍ത്തിലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍ വെടിവയ്പ്പ്‌

  വരാപ്പുഴ കേസ്; ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു

  കര്‍ണാടകയില്‍ യദ്യൂരപ്പ അധികാരമേറ്റു

  കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

  സി.പി ശ്രീഹര്‍ഷന് മീഡിയ സിറ്റി പി. സുകുമാരന്‍ ട്രസ്റ്റ് പുരസ്‌കാരം

  നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

  ജമ്മുവില്‍ പാക്‌ വെടിവെയ്പ്പ്‌ : ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു