updated on:2018-05-14 05:47 PM
സി.പി.എം. പ്രവര്‍ത്തകരായ ദമ്പതികളെ തീവെച്ചുകൊന്നു

www.utharadesam.com 2018-05-14 05:47 PM,
കൊല്‍ക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. സി.പി.എം പ്രവര്‍ത്തകരായ ദമ്പതികളെ വീടിന് തീവെച്ച് കൊലപ്പെടുത്തി. കൂച്ച്ബഹ്‌റില്‍ വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. സൗത്ത് 24 പര്‍ഗാനയിലാണ് സി.പി.എം പ്രവര്‍ത്തകനും ഭാര്യയും ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് തീയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. താരകേശ്വറില്‍ രണ്ടു ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൂച്ച്ബഹ്‌റില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് വോട്ടെടുപ്പ് കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനത്തിന് കാരണമായത്. പരിക്കേറ്റ 20 പേരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചില വോട്ടര്‍മാരുടെ വിരലുകള്‍ മുറിച്ചതായും ആക്ഷേപമുണ്ട്. പലയിടങ്ങളിലും വോട്ടര്‍മാരെ ബൂത്തുകളില്‍ പ്രവേശിക്കാനാവാതെ തടയുന്നതും അക്രമിക്കുന്നതുമായും റിപ്പോര്‍ട്ടുകളുണ്ട്. ഭന്‍നഗറില്‍ മാധ്യമ വാഹനത്തിന് തീ വെക്കുകയും ക്യാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.



Recent News
  പി.കെ. ശശി തെറ്റുകാരനല്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

  മോദിക്ക് ആശ്വാസം; റഫാല്‍ ഇടപാടില്‍ അന്വേഷണമില്ല

  പ്രതിപക്ഷ ഐക്യത്തിന് ശക്തി പകര്‍ന്ന് കേന്ദ്രമന്ത്രി രാജിവെക്കുന്നു

  ചിറക് വിരിച്ച് കണ്ണൂര്‍; ആദ്യ വിമാനം പറന്നു

  കണ്ണൂരില്‍ നിന്ന് വിമാനമുയരുമ്പോള്‍ കാസര്‍കോടിനും അഭിമാനം

  സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്

  കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം യു.ഡി.എഫ്. ബഹിഷ്‌കരിക്കും

  സര്‍ക്കാറിനും കെ. സുരേന്ദ്രനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

  സഭ ഇന്നും കലുഷിതം; വാക്‌പോര്

  സന്നിധാനത്ത് വല്‍സന്‍ തില്ലങ്കേരി മെഗാഫോണ്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

  സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറാന്‍ പ്രതിപക്ഷ ശ്രമം; സഭ നിര്‍ത്തിവെച്ചു

  പി.ബി. അബ്ദുല്‍ റസാഖിന് അന്തിമോപചാരമര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

  പി.കെ ശശി ലൈംഗികാതിക്രമം കാട്ടിയിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

  ശബരിമല: പ്രതിഷേധം സര്‍ക്കാറിനെതിരെയല്ല, സുപ്രീംകോടതിക്കെതിരെയെന്ന് സത്യവാങ്മൂലം