updated on:2018-04-16 05:57 PM
സാക്ഷി മഹാരാജ് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

www.utharadesam.com 2018-04-16 05:57 PM,
ലക്‌നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദത്തില്‍. ഉന്നാവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയാണ് സാക്ഷി മഹാരാജ്. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെങ്കര്‍ ഉള്‍പ്പെട്ട പീഡനക്കേസ് വിവാദമായി ഉന്നാവില്‍ കത്തുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് നിശാക്ലബ്ബ് ഉദ്ഘാടനം നടന്നത്.
പൊതുഇടങ്ങളിലെ കമിതാക്കളുടെ ചില പരസ്യ പ്രകടനങ്ങളാണ് ബലാത്സംഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന സാക്ഷി മഹാരാജിന്റെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.
സംഭവം വിവാദമായതോടെ തന്നെ തെറ്റിദ്ധരിച്ച് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. വൈകിയാണ് ഇത് ബാറും നിശാക്ലബ്ബുമാണെന്ന് തിരിച്ചറിഞ്ഞതെന്നും മഹാരാജ് പറയുന്നു.



Recent News
  പ്രതിപക്ഷ ഐക്യത്തിന് ശക്തി പകര്‍ന്ന് കേന്ദ്രമന്ത്രി രാജിവെക്കുന്നു

  ചിറക് വിരിച്ച് കണ്ണൂര്‍; ആദ്യ വിമാനം പറന്നു

  കണ്ണൂരില്‍ നിന്ന് വിമാനമുയരുമ്പോള്‍ കാസര്‍കോടിനും അഭിമാനം

  സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്

  കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം യു.ഡി.എഫ്. ബഹിഷ്‌കരിക്കും

  സര്‍ക്കാറിനും കെ. സുരേന്ദ്രനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

  സഭ ഇന്നും കലുഷിതം; വാക്‌പോര്

  സന്നിധാനത്ത് വല്‍സന്‍ തില്ലങ്കേരി മെഗാഫോണ്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

  സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറാന്‍ പ്രതിപക്ഷ ശ്രമം; സഭ നിര്‍ത്തിവെച്ചു

  പി.ബി. അബ്ദുല്‍ റസാഖിന് അന്തിമോപചാരമര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

  പി.കെ ശശി ലൈംഗികാതിക്രമം കാട്ടിയിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

  ശബരിമല: പ്രതിഷേധം സര്‍ക്കാറിനെതിരെയല്ല, സുപ്രീംകോടതിക്കെതിരെയെന്ന് സത്യവാങ്മൂലം

  ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍: ഹസൈനാര്‍ ഹാജി തളങ്കര പ്രസിഡണ്ട്

  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി