updated on:2018-04-14 08:00 PM
സിറിയയില്‍ യു.എസ്. വ്യോമാക്രമണം

www.utharadesam.com 2018-04-14 08:00 PM,
വാഷിങ്ടന്‍: സിറിയയില്‍ യു.എസ്. സഖ്യസേനയുടെ ശക്തമായ വ്യോമാക്രമണം. ബ്രിട്ടനും ഫ്രാന്‍സും ആക്രമണത്തിനു സൈനിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന്റെ സമീപ പ്രദേശങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ഉഗ്രസ്‌ഫോടനങ്ങളുണ്ടായത്. നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്കു നേരെ പ്രയോഗിച്ചതെന്ന് യു.എസ്. വ്യക്തമാക്കി. എന്നാല്‍ മുപ്പതോളം മിസൈലുകളാണു വന്നതെന്നും അവയില്‍ ഭൂരിഭാഗവും തകര്‍ത്തതായും സിറിയ അറിയിച്ചു. ദമാസ്‌കസിനു സമീപം ഡൗമയില്‍ കഴിഞ്ഞയാഴ്ച സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമായാണ് ആക്രമണമെന്ന് യു.എസ്. പ്രസിഡണ്ട് വ്യക്തമാക്കി. അതിനിടെ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് റഷ്യയും ഇറാനും രംഗത്തെത്തി. രൂക്ഷഭാഷയിലാണ് റഷ്യയും ഇറാനും ഉള്‍പ്പെടെ പ്രതികരിച്ചത്. യു.എസ് ആക്രമണത്തെ അനുകൂലിച്ചും രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ ചേരി തിരിഞ്ഞുള്ള ആരോപണ–പ്രത്യാരോപണങ്ങളും ശക്തമായി. യുഎസിനുള്ള തിരിച്ചടി ഏതു നിമിഷവുമുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്നു യുദ്ധഭീഷണിയും നിലനില്‍ക്കുകയാണ്.



Recent News
  പശുക്കടത്ത്; രാജസ്ഥാനില്‍ വീണ്ടും ആള്‍കൂട്ട കൊല

  ബി.ജെ.പിക്ക് തിരിച്ചടി; ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും

  പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിക്കാനാവില്ല-പ്രധാനമന്ത്രി

  അഭിമന്യു വധം; മുഖ്യപ്രതി പിടിയില്‍

  സംസ്ഥാനത്ത് കനത്ത മഴ; രണ്ട് മരണം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

  അഭിമന്യുവധം: കൊലയില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ അറസ്റ്റില്‍

  അയോധ്യയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കും-അമിത് ഷാ

  'ഹിന്ദു പാക്കിസ്താന്‍' പ്രയോഗം: ശശിതരൂര്‍ കോടതിയില്‍ ഹാജരാകണം

  ഒളിവിലുള്ള രണ്ട് വൈദികര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

  അഭിമന്യു വധം: മുഴുവന്‍ പ്രതികളെ കുറിച്ചും സൂചന ലഭിച്ചതായി പൊലീസ്

  പ്രതീക്ഷയോടെ ദൗത്യസേന ശ്രമം തുടങ്ങി

  ദിലീപിനെ 'അമ്മ'യില്‍ നിന്ന് മാറ്റിയത് തിടുക്കത്തിലായിപ്പോയി-മോഹന്‍ലാല്‍

  മലപ്പുറത്തും കോഴിക്കോട്ടും വിഷമദ്യമൊഴുക്കാന്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്