updated on:2018-04-13 03:49 PM
ഗള്‍ഫിലുള്ള കാമുകനുവേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍; പ്രതി പിടിയില്‍

www.utharadesam.com 2018-04-13 03:49 PM,
പറവൂര്‍: ഗള്‍ഫിലുള്ള കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ മുഖ്യ പ്രതി പിടിയിലായി. കാല്ലം കിളികൊല്ലൂര്‍ കാട്ടുപുറത്ത് ദിനേഷ് ലാലിനെ (വാവച്ചി 32) വടക്കേക്കര പൊലീസാണ് കൊല്ലത്തെ ഒളിത്താവളത്തില്‍ നിന്നു പിടികൂടിയത്.
ഗോതുരുത്തില്‍ 2016 ഏപ്രില്‍ 27നാണു സംഭവം. ഗോതുരുത്ത് സ്വദേശിയുടെ ഭാര്യ ഭര്‍ത്താവിനെ കൊല്ലുന്നതിനായി ദിനേഷ് ലാലിനു ക്വട്ടേഷന്‍ നല്‍കി. എന്നാല്‍, ആളുമാറി ഭര്‍ത്താവിന്റെ അനുജനെയാണ് സംഘം വെട്ടിയത്. പുനലൂര്‍, കിളികൊല്ലൂര്‍, കൊല്ലം മേഖലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളിലെ പ്രതിയാണ് ദിനേഷ്. രാഷ്ട്രീയ നേതാവ് കലയനാട് ബിജു, ഗുണ്ടാതലവന്‍ കണ്ടെയ്‌നര്‍ സന്തോഷ് എന്നിവരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്. കേസില്‍ അറസ്റ്റിലായ ഭാര്യയ്ക്കു പിന്നീടു ജാമ്യം ലഭിച്ചു.



Recent News
  സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരര്‍ക്കെതിരെ ഇറാഖിന്റെ വ്യോമാക്രമണം

  ഹര്‍ത്താല്‍ അക്രമികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താന്‍ നിര്‍ദ്ദേശം

  മലബാര്‍ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ച് സുപ്രീം കോടതി

  വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും

  ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആള് മാറിത്തന്നെ

  കര്‍ണാടകയില്‍ അമിത്ഷായ്‌ക്കെതിരായി ലിംഗായത്ത് മഹാസഭസഭയുടെ പ്രതിഷേധം

  ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

  ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു

  മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേര്‍ മരിച്ചു

  ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല

  യു.പി.യിലും എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു

  കലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

  സാക്ഷി മഹാരാജ് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

  ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി; നേതാക്കള്‍ക്ക് സ്ഥലം മാറ്റം

  രാജ്യമെങ്ങും വന്‍ പ്രതിഷേധം; കഠ്‌വ കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റിയേക്കും