updated on:2018-04-13 03:44 PM
മൈക്രോ ഫിനാന്‍സ് അഴിമതി ; വിഎസ് അച്യുതാനന്ദനെതിരെ വെള്ളാപള്ളി നടേശന്‍

www.utharadesam.com 2018-04-13 03:44 PM,
തിരുവല്ല: വിഎസ് അച്യുതാനന്ദനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. മൈക്രോ ഫിനാന്‍സ് അഴിമതി ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വിഎസ് അച്യുതാനന്ദന്‍ രാജിവെക്കാന്‍ തയാറാകുമോയെന്ന് വെള്ളാപ്പള്ളി നടേശന്‍.
പിണറായി വിജയനോട് അടുപ്പം ഉണ്ടെന്ന് കരുതിയാണ് തനിക്കെതിരെ വിഎസ് പ്രവര്‍ത്തിക്കുന്നതെന്നും ആരുടേയും പണം മോഷ്ടിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരി വെയ്ക്കുന്നതാണെന്നും ഹൈക്കോടതി വിധിയെന്നും വിഎസ് പറഞ്ഞിരുന്നു.



Recent News
  പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിക്കാനാവില്ല-പ്രധാനമന്ത്രി

  അഭിമന്യു വധം; മുഖ്യപ്രതി പിടിയില്‍

  സംസ്ഥാനത്ത് കനത്ത മഴ; രണ്ട് മരണം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

  അഭിമന്യുവധം: കൊലയില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ അറസ്റ്റില്‍

  അയോധ്യയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കും-അമിത് ഷാ

  'ഹിന്ദു പാക്കിസ്താന്‍' പ്രയോഗം: ശശിതരൂര്‍ കോടതിയില്‍ ഹാജരാകണം

  ഒളിവിലുള്ള രണ്ട് വൈദികര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

  അഭിമന്യു വധം: മുഴുവന്‍ പ്രതികളെ കുറിച്ചും സൂചന ലഭിച്ചതായി പൊലീസ്

  പ്രതീക്ഷയോടെ ദൗത്യസേന ശ്രമം തുടങ്ങി

  ദിലീപിനെ 'അമ്മ'യില്‍ നിന്ന് മാറ്റിയത് തിടുക്കത്തിലായിപ്പോയി-മോഹന്‍ലാല്‍

  മലപ്പുറത്തും കോഴിക്കോട്ടും വിഷമദ്യമൊഴുക്കാന്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  ശശിതരൂരിന് ജാമ്യം; കേസ് 26 ലേക്ക് മാറ്റി

  അഭിമന്യു വധം രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു