updated on:2018-03-13 04:14 PM
ഹൈവേകളിലെ കള്ള് ഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രീംകോടതി

www.utharadesam.com 2018-03-13 04:14 PM,
ന്യൂഡല്‍ഹി: ദേശീയ പാതയിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. നേരത്തെ മദ്യശാലകള്‍ക്ക് ഇളവ് നല്‍കിയതില്‍ കള്ള് ഷാപ്പുകളും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി. ഏതൊക്കെ കള്ളുഷാപ്പുകള്‍ക്കാണ് അനുമതി നല്‍കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാറിന് തീരുമാനിക്കാം. നേരത്തെ മദ്യശാലകള്‍ക്ക് സുപ്രിം കോടതി ഇളവ് നല്‍കിയിരുന്നു. ഇതില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഇതോടെ സംസ്ഥാനത്തെ ഹൈവേക്കരികില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കള്ളു ഷാപ്പുകള്‍ അടച്ച് പൂട്ടിയിരുന്നു. ഹൈവെകള്‍ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ പാര്‍ലറുകള്‍ തുറക്കാനും മദ്യശാലകള്‍ തുറക്കാനും അനുമതി ലഭിച്ചതോടെ മുമ്പ് ഉണ്ടായിരുന്ന അതേ സ്ഥിതി തുടരും. അടച്ചുപൂട്ടിയ ഷാപ്പുടമകള്‍ നല്‍കുന്ന അപേക്ഷക്കനുസരിച്ച് ലൈസന്‍സ് പുതുക്കി നല്‍കും.



Recent News
  ഹോട്ടലില്‍ തീപിടിച്ച് നാല് മരണം

  മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

  പ്രതിപക്ഷം ഇന്നും സഭ വിട്ടു; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  ദാസ്യപ്പണി; ജില്ലാ പൊലീസ് മേധാവികള്‍ ഇന്നുച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം

  ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

  താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

  ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

  നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

  കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

  കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

  ഡി.സി.സി. ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ കൊടി പ്രതിഷേധം

  കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രതിഷേധം പുകയുന്നു

  ആലുവയില്‍ പ്രതിഷേധിച്ചത് തീവ്രവാദ സംഘടനകളെന്ന് മുഖ്യമന്ത്രി