updated on:2019-06-18 06:41 PM
ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

www.utharadesam.com 2019-06-18 06:41 PM,
കാസര്‍കോട്: നാടകങ്ങളും നൃത്തവും സംഗീതവുമൊക്കെയായി ഒരു കാലത്ത് കലകളുടെ നിറച്ചാര്‍ത്തൊഴുകിയ നെല്ലിക്കുന്ന് ബീച്ച് റോഡിലെ ലളിതകലാസദനത്തില്‍ വീണ്ടും നാടകം അരങ്ങേറുന്നു. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രംഗവര്‍ത്തുള എന്ന നാടക സംഘം അവതരിപ്പിക്കുന്ന 'റബ്ഡി' എന്ന കന്നട നാടകമാണ് 22ന് ശനിയാഴ്ച വൈകിട്ട് 7മണിക്ക് കാസര്‍കോട് ജനസേവ ഹെല്‍ത്ത് സര്‍വ്വീസസ് അരങ്ങിലെത്തിക്കുന്നത്. ഒരു കാലത്ത് കാസര്‍കോടിന്റെ പ്രധാന കലാ വേദിയായിരുന്നു ലളിതകലാസദനം. എന്‍.എം. പിള്ള അടക്കമുള്ള നാടക ആചാര്യന്മാരും യേശുദാസ് അടക്കമുള്ള പ്രമുഖ ഗായകരും നര്‍ത്തകിമാരും ഇവിടെ കലയുടെ അസുലഭ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ബംഗളൂരുവിലെ പ്രസിദ്ധമായ രംഗശങ്കരയില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന 'റബ്ഡി'യുടെ 55-ാം പ്രദര്‍ശനമാണ് കാസര്‍കോട്ട് നടക്കുന്നത്. കന്നട നാടക വേദിയിലെ ഏറ്റവും പുതിയ പ്രവണത എന്താണെന്ന് വെളിപ്പെടുത്തുന്ന റബ്ഡിയില്‍ ഓരോ അഭിനേതാക്കളും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുമായി അരങ്ങിലെത്തുന്നു.



Recent News
  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ഇന്റര്‍വ്യൂ നാളെ

  ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

  ഇന്റര്‍വ്യൂ 11ന്

  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം