updated on:2019-05-26 05:48 PM
സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു

www.utharadesam.com 2019-05-26 05:48 PM,
ലക്‌നൗ: അമേഠിയില്‍ രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും മുന്‍ഗ്രാമതലവനുമായ പാര്‍ട്ടി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. സുരേന്ദ്ര സിങ് എന്നയാളെയാണ് വീട്ടില്‍ വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയമുള്ള ഏതാനും പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് അമേഠി എസ്.പി രാജേഷ് കുമാര്‍ പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബി.ജെ.പി നേതാവ് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന സ്മൃതി ഇറാനിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സുരേന്ദ്ര സിങ് ആ സ്ഥാനം ഒഴിഞ്ഞിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി അമേഠി എം.പിയായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അവിടെ ജയിച്ച സ്മൃതി ഇറാനിയുടെ വിജയത്തില്‍ സുരേന്ദ്ര സിങ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പൊതുയോഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ബി.ജെ.പി നേതൃത്വത്തിന്റെ ഉള്‍പ്പെടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.Recent News
  അബ്ദുല്‍ഖാദര്‍ ഹാജി

  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്‌ട്രോങ് റൂം പരിശോധിക്കും

  കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി