updated on:2019-04-24 07:49 PM
കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

www.utharadesam.com 2019-04-24 07:49 PM,
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 2014ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 2.08 ശതമാനം വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ തവണ പോളിങ്ങ് ശതമാനം 78.49 ആയിരുന്നുവെങ്കില്‍ ഇത്തവണയത് 80.57 ആയാണ് ഉയര്‍ന്നത്. പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളായ മഞ്ചേശ്വരത്ത് 75.87ഉം കാസര്‍കോട്ട് 76.32ഉം ഉദുമയില്‍ 79.33ഉം കാഞ്ഞങ്ങാട്ട് 81.31 ഉം തൃക്കരിപ്പൂരില്‍ 83.46 ഉം പയ്യന്നൂരില്‍ 85.86ഉം കല്യാശേരിയില്‍ 83.06 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. ഇത് കാസര്‍കോട്ടെ സമീപ കാലത്തെ ഏറ്റവും വലിയ പോളിങ്ങാണ്. സ്ത്രീകളാണ് കൂടുതല്‍ വോട്ടര്‍മാരായി ബൂത്തുകളിലെത്തിയത്. ആകെയുള്ള 13,60,827 വോട്ടര്‍മാരില്‍ 5,88,875 സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബൂത്തിലെത്തിയ പുരുഷന്മാരുടെ എണ്ണം 5,07,594 ആയിരുന്നു. മണ്ഡലത്തിലെ ഏക ട്രാന്‍സ്‌ജെന്‍ഡറും സമ്മതിദാനാവകാശം വിനിയോഗിച്ചു.
സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ വൈകിയാണ് വീടുകളിലെത്തിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.പി. സതീഷ് ചന്ദ്രന്‍ രാത്രി വൈകും വരെയും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമായി പോളിങ്ങ് ശതമാനക്കണക്ക് പരിശോധിച്ച് വിജയ സാധ്യതകള്‍ കണക്കു കൂട്ടി. രാവിലെ അദ്ദേഹം ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കെത്തി. ഇടതുമുന്നണി കേന്ദ്രങ്ങളിലെ കനത്ത പോളിങ്ങ് എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സതീഷ് ചന്ദ്രനും കൂട്ടരും. ബി.ജെ.പിയും ആര്‍.എസ്.എസും വ്യാപകമായി ഉണ്ണിത്താന് വോട്ട് മറിച്ചു നല്‍കിയെന്ന് സതീഷ് ചന്ദ്രന്‍ ആരോപിച്ചു.
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മേല്‍പ്പറമ്പിലെ വീട്ടിലെത്തിയത് അര്‍ധരാത്രി ഒന്നരമണി കഴിഞ്ഞാണ്. രാവിലെ യു.ഡി.എഫ്. നേതാക്കളുമായി പോളിങ്ങ് സംബന്ധിച്ച് ചര്‍ച്ച നടത്തി. കല്യാശേരി പോലുള്ള ഇടത് കോട്ടകളിലെ മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ വോട്ട് വര്‍ധന ഉണ്ടായത് ഗുണകരമാവുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
സാധാരണയായി 60 ശതമാനത്തില്‍ താഴെ പോളിങ്ങ് ഉണ്ടാവാറുള്ള മാട്ടൂല്‍, മാടായി പ്രദേശങ്ങളില്‍ പോളിങ്ങ് 80 ശതമാനത്തിലധികം വര്‍ധിച്ചത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ നെഹ്‌റു കോളേജിലെത്തി വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ നിരീക്ഷിക്കുകയും ചെയ്തു.
വിജയപ്രതീക്ഷക്ക് ഒട്ടും കൈമോശം വന്നിട്ടില്ലെന്ന് പോളിങ്ങ് ശതമാന അവലോകനം ചെയ്ത് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.
ബി.ജെ.പി. ശക്തികേന്ദ്രങ്ങളില്‍ കണ്ട ആവേശവും കനത്ത പോളിങ്ങും വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ടെന്നും ബി.ജെ.പി. ഇതര വോട്ടുകളും ലഭിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Recent News
  അബ്ദുല്‍ഖാദര്‍ ഹാജി

  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്‌ട്രോങ് റൂം പരിശോധിക്കും

  സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റുമരിച്ചു

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി