updated on:2019-04-16 07:58 PM
ക്രിക്കറ്റ് പ്രാക്ടീസിന് പോവുകയായിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു

www.utharadesam.com 2019-04-16 07:58 PM,
കാസര്‍കോട്: ക്രിക്കറ്റ് പ്രാക്ടീസിനായി വീട്ടില്‍ നിന്ന് പുറപ്പെട്ട യുവാവ് വാഹനാപകടത്തില്‍ മരിച്ചു. എരിയാല്‍ പള്ളീരിലെ അബ്ദുല്ലയുടെയും നസീമയുടെയും മകന്‍ അഹ്‌റാസ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് കറന്തക്കാട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. അഹ്‌റാസ് സഞ്ചരിച്ച സ്‌കൂട്ടര്‍ പുതിയ ബസ് സ്റ്റാന്റ് ഭാഗത്തുനിന്ന് ദിശതെറ്റി വന്ന ഐ ട്വന്റി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ചുവീണ അഹ്‌റാസിനെ പരിസരവാസികള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഐവ സില്‍ക്‌സില്‍ ഒരു വര്‍ഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു അഹ്‌റാസ്. പിതാവ് അബ്ദുല്ല ബദരിയ ഹോട്ടലില്‍ ജീവനക്കാരനാണ്. സഹോദരങ്ങള്‍: അഫ്രീന, അഫ്രാസ്. ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പെടെ നിരവധി പേര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. എരിയാല്‍ ഇ.വൈ.സി.സി. ക്ലബ്ബിന് വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന അഹ്‌റാസിന് വലിയ സുഹൃദ് വലയമുണ്ടായിരുന്നു. അഹ്‌റാസിന്റെ ദാരുണ മരണം നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.
മയ്യത്ത് എരിയാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഉച്ചക്കുശേഷം ഖബറടക്കും.Recent News
  കാസര്‍കോട്ട് പോളിങ്ങ് 80.57; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി

  ചോദ്യപേപ്പര്‍ ചോര്‍ച്ച: ആറു വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

  മൂന്ന് ദിവസമായി മുഖ്യമന്ത്രിയില്ല; സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി