updated on:2019-01-11 06:47 PM
മണല്‍ കടത്ത് വാഹനത്തിന് എസ്‌കോര്‍ട്ട് പോയ രണ്ടുപേരെ ജില്ലാ കലക്ടര്‍ പിടികൂടി; കര്‍ശന നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം

www.utharadesam.com 2019-01-11 06:47 PM,
കാസര്‍കോട്: കള്ളക്കടത്ത് വാഹനങ്ങള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്നവരെ പിടികൂടാന്‍ പൊലീസിന് ജില്ലാകലക്ടറുടെ കര്‍ശന നിര്‍ദ്ദേശം. ഇന്നലെ അര്‍ദ്ധരാത്രി മണല്‍ കടത്ത് സംഘത്തെ പിടികൂടാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു നടത്തിയ റെയ്ഡില്‍ മണല്‍ കടത്ത് വാഹനങ്ങള്‍ക്ക് എസ്‌കോര്‍ട്ട് പോയ രണ്ടുപേരേയും ബേവിഞ്ച കല്ലുവളയില്‍ മണല്‍ കോരുകയായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളേയും പിടികൂടി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ മണല്‍ കടത്ത് നിര്‍ബാധം തുടരുകയാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ രാത്രികാലങ്ങളില്‍ റെയ്ഡ് പതിവാക്കിയിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വാഹനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. എന്നാല്‍ ഇത്തരം കടത്ത് വാഹനങ്ങള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്നവര്‍ വിവരം നേരത്തെ കൈമാറുന്നതിനാല്‍ പല വണ്ടികളും രക്ഷപ്പെടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ പിടികൂടുന്നതിനുള്ള നടപടി ആരംഭിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ ബേവിഞ്ചയില്‍ നിന്ന് മണല്‍ കടത്ത് വാഹനത്തിന് എസ്‌കോര്‍ട്ട് പോവുകയായിരുന്ന കോളിയടുക്കം സ്വദേശികളാ യ മുഹമ്മദ് നിഷാദ് (30), ജാഫര്‍ (30) എന്നിവരെ പിടികൂടി വിദ്യാനഗര്‍ പൊലീസിന് കൈമാറി. മണല്‍ വാരുകയായിരുന്ന യു.പി സ്വദേശികളായ സന്തോഷ് കുമാര്‍ (30), അറവിന്ദ(32) എന്നിവരും അറസ്റ്റിലായി.
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘങ്ങളേയാണ് മണല്‍ മാഫിയ എസ്‌കോര്‍ട്ട് ജോലിക്ക് ഉപയോഗിക്കുന്നത്. ഒരു രാത്രി മുഴുവന്‍ ജോലി ചെയ്താല്‍ 500 രൂപവരെയാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇത്തരം സംഘങ്ങള്‍ മയക്കുമരുന്ന് മാഫിയകളുടെ കൈകളിലും അകപ്പെടുന്നു.
എസ്‌കോര്‍ട്ട് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈകൊണ്ടാല്‍ മണല്‍ കടത്ത് നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ കലക്ടര്‍.Recent News
  അഡൂര്‍ പള്ളഞ്ചിയില്‍ ദമ്പതികള്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച നിലയില്‍

  റോഡില്‍ കണ്ട പെരുമ്പാമ്പിനെ വെട്ടിക്കുന്നതിനിടെ ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് വീട്ടമ്മ മരിച്ചു

  ഭാര്യാസഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍ നിന്നെത്തിയ മാവുങ്കാല്‍ സ്വദേശി കാറിടിച്ച് മരിച്ചു

  വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നു; ബംഗാള്‍ സ്വദേശിയായ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

  കളനാട് സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  കാട്ടുപന്നി ഇറച്ചി വില്‍ക്കാന്‍ ശ്രമം; 4പേര്‍ക്കെതിരെ കേസ്, ഒരാളെ തിരിച്ചറിഞ്ഞു

  പെരിങ്ങോമില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

  കര്‍ണാടക സ്വദേശിനിയുടെ കൊല: പ്രതി അറസ്റ്റില്‍

  ജില്ലയില്‍ പണിമുടക്ക് പൂര്‍ണ്ണം; മൂന്ന് തീവണ്ടികള്‍ തടഞ്ഞു

  ജില്ലയില്‍ അവശേഷിച്ച ഭൂരഹിതര്‍ക്ക് ഒരുമാസത്തിനകം പട്ടയം നല്‍കും-മന്ത്രി ഇ.ചന്ദ്രശേഖരന്‍

  കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യും -തങ്ങള്‍

  ബായാറില്‍ ജീപ്പ് മറിഞ്ഞ് കര്‍ഷകന്‍ മരിച്ചു

  ജില്ലാ കലക്ടര്‍ ഇടപെട്ടു; തളങ്കര പടിഞ്ഞാറിലെ കെട്ടിടം പൊളിച്ചുനീക്കി തീരദേശ റോഡ് യാഥാര്‍ത്ഥ്യമാക്കി

  പ്രൊഫ. ടി.സി മാധവപ്പണിക്കര്‍ അന്തരിച്ചു

  കീഴൂരില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകും