updated on:2018-12-06 07:12 PM
ഹാഷിഷ് ഓയില്‍ നല്‍കി യുവാവിനെ കുടുക്കിയ കേസില്‍ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

www.utharadesam.com 2018-12-06 07:12 PM,
കാസര്‍കോട്: ഹാഷിഷ് ഓയിലുമായി യുവാവ് ഖത്തറിലെ ജയിലിലായ സംഭവവുമായി ബന്ധപ്പെട്ട് ചതിയില്‍ കുടുക്കിയ കേസില്‍ കാഞ്ഞങ്ങാട് സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് അഞ്ചില്ലത്ത് ഹൗസിലെ അഹമദ് കബീറാ(24)ണ് അറസ്റ്റിലായത്. അണങ്കൂര്‍ മഹബൂബ് റോഡിലെ മുനീര്‍ അഹമ്മദാ(21)ണ് ഖത്തറിലെ ജയിലില്‍ കഴിയുന്നത്. മരുന്നാണെന്ന് പറഞ്ഞ് ചില സുഹൃത്തുക്കള്‍ മുനീറിനെ ഏല്‍പ്പിച്ച പൊതിയില്‍ ഹാഷിഷ് ഓയില്‍ കണ്ടെത്തിയതായും ഇതേ തുടര്‍ന്നാണ് ഖത്തറില്‍ ജയിലിലായതെന്നും കാട്ടി പിതാവ് പി.എച്ച് അബ്ദുല്ല നാലുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് എസ്.ഐ ബി.എസ് ഭവീഷ്, എ.എസ്.ഐ ഗോപാലകൃഷ്ണന്‍നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്. മറ്റു മൂന്നുപേരെ കുറിച്ച് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ മാസം 23നാണ് മുനീര്‍ അഹമദ് കോഴിക്കോട് വിമാനത്താവളം വഴി ഖത്തറിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ പൊതിയില്‍ ഹാഷിഷ് ഓയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടുകയായിരുന്നു.Recent News
  പെരിയാട്ടടുക്കത്ത് കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

  ചിറ്റാരിക്കാല്‍ സ്വദേശി കുടക് വനത്തില്‍ വെടിയേറ്റ് മരിച്ചു

  കാസര്‍കോട് നഗരത്തിലെ കെട്ടിടത്തില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

  യു.പി സ്വദേശിയുടെ തലക്ക് ചുറ്റികകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  മുള്ളന്‍ പന്നിയെ പിടിക്കാന്‍ സുരങ്കത്തിനകത്ത് കയറിയ പൊസടിഗുംപെ സ്വദേശി ശ്വാസം മുട്ടി മരിച്ചു

  മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; ബൈക്ക് ശൃംഗേരിയില്‍ ഉപേക്ഷിച്ച നിലയില്‍

  വ്യാജസ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ്; ബേക്കലിലും കാസര്‍കോട്ടും ബദിയടുക്കയിലും കരാറുകാര്‍ക്കെതിരെ കേസ്

  ബി.ആര്‍.ഡി.സിയുടെ 'സ്‌മൈല്‍ അംബാസഡേര്‍സ് ടൂര്‍'; പ്രധാന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉത്തര മലബാറിലെത്തുന്നു

  തിരുവനന്തപുരം സ്വദേശി മഞ്ചേശ്വരത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി

  ചോദ്യപേപ്പര്‍ ചോര്‍ച്ച: ആറു വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍