like this site? Tell a friend |
updated on:2018-08-27 05:59 PM
അതിജീവനത്തിനൊരുങ്ങി കേരളം; കൂടിയാലോചന തുടങ്ങി
www.utharadesam.com 2018-08-27 05:59 PM, തിരുവനന്തപുരം: കേരളം കണ്ട എക്കാലത്തേയും വലിയ പ്രളയക്കെടുതി അതിജീവിക്കാന്‍ കേരളം ഒറ്റക്കെട്ടായി കൈകോര്‍ക്കുന്നു. സംസ്ഥനത്തിനകത്ത് നിന്നും പുറത്തുനിന്നും സഹായ ഹസ്തങ്ങള്‍ നീണ്ടുകൊണ്ടിരിക്കെ പുനരധിവാസവും സഹായ വിതരണവും ഏകോപിപ്പിക്കാന്‍ ജില്ലാകലക്ടര്‍മാരുമായും പൊലീസ് സൂപ്രണ്ടുമാരുമായും മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ജീവനക്കാരും മറ്റുള്ളവരും 10 ഗഡുക്കളായി ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കി സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് വലിയ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. നിരവധി പേര് ട്വിറ്ററിലൂടെയും മറ്റും ശമ്പളം വാഗ്ദാനം ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും അഞ്ച് ലക്ഷത്തോളം പേര് കഴിയുന്നുണ്ട്. സ്കൂളുകള്‍ 29ന് തുറക്കുന്നതിനാല്‍ ഇവരെ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാനുള്ള നടപടിയും പുരോഗമിച്ചുവരുന്നു. ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി ആദ്യപടിയായി ഇവര്‍ക്ക് 10,000 രൂപ നല്‍കാനാണ് ആലോചിക്കുന്നത്. അത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും വീടുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും. വീടുകളിലേക്ക് തല്ക്കാലം മാറാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക ക്യാമ്പ് ഒരുക്കും. ധനസഹായത്തിനും പുനരധിവാസത്തിനുമായി പ്രത്യേക സമിതി രൂപീകരിക്കും. ജില്ലകള്‍ തോറും ഉപസമിതിയും ഉണ്ടാവും. പ്രളയക്കെടുതിയില്‍ 35,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടെന്നാണ് അനൗദ്യോഗിക വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക 30-ാം തിയതി മുതല്‍ നല്കിതുടങ്ങാനുള്ള നടപടികളാണ് പൂര്‍ത്തിയായിവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ഈ തുക ആദ്യം നല്‍കും. ഇതിന് പുറമെ അരി അടക്കം അവശ്യസാധനങ്ങളുടെ കിറ്റും നല്‍കും. മന്ത്രിമാര്‍ ആരും സംസ്ഥാനം വിട്ടുപോകരുതെന്നും കഴിയുന്നത്രയും തലസ്ഥാനത്തുതന്നെ ക്യാമ്പ് ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള സഹായവും എത്രയും പെട്ടെന്ന് ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു. 600 കോടി നല്‍കിക്കഴിഞ്ഞു. ഇത് മുന്‍കൂര്‍ സഹായമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ചുള്ള അധികതുക ഉടന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |