updated on:2018-05-28 03:35 PM
അല്‍ ഹുസ്‌നാ ഷീ അക്കാദമി വാര്‍ഷിക സമ്മേളനം സമാപിച്ചു

www.utharadesam.com 2018-05-28 03:35 PM,
വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി ഒന്നാം വാര്‍ഷിക സമ്മേളനം ആത്മീയ സംഗമത്തോടെ സമാപിച്ചു.
ഉളിയത്തടുക്ക സണ്‍ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. 49 വനിതാ പണ്ഡിതകള്‍ക്കുള്ള 'സാക്കിയ' ബിരുദ ദാനവും തസ്‌കിയ്യ വെക്കേഷന്‍ ക്യാമ്പ് പൂര്‍ത്തിയാക്കിയ 145 വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും കുമ്പോല്‍ തങ്ങള്‍ നിര്‍വഹിച്ചു.
സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് ഇബ്രാഹിം ജുനൈദ്, മൊയ്തു സഅദി ചേറൂര്‍, ഇബ്രാഹിം സഅദി മുഗു, ഇബ്രാഹിം സഅദി മാന്യ, അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദത്ത് ബാഖവി, മന്‍സൂര്‍ മൗലവി, സൈനുദ്ധീന്‍ മുസ്ലിയാര്‍, ഹംസ സഅദി ചേരങ്കൈ, ഖലീല്‍ അഹ്‌സനി, അബ്ദുല്‍ ലത്തീഫ് മൗലവി തുരുത്തി, അബ്ദുല്‍ ഖാദര്‍ മൗലി, ഇബ്രാഹിം സഖാഫി, അഹ്മദ് സഖാഫി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ നെക്രാജെ, മഹമൂദ് ഹനീഫി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ ബദ്‌രിയനഗര്‍, യു. ബഷീര്‍ ഉളിയത്തടുക്ക, റഫീഖ് ബദ്‌രിയനഗര്‍, എ.എം മഹമൂദ് സംബന്ധിച്ചു.
മയ്യിത്ത് പരിപാലന വനിതാ ക്യാമ്പിന് ഫാത്തിമ മിസ്രിയ നെല്ലിക്കുന്ന്, മറിയം ഫാത്തിമ നാഷണല്‍ നഗര്‍, ഖദീജത്ത് ജുവൈരിയ വിദ്യാനഗര്‍, ആയിഷത്ത് റൈഹാന നെക്രാജെ, ഖദീജത്ത് സാദിയ പട്‌ല നേതൃത്വം നല്‍കി.
മുനീര്‍ അഹ്മദ് സഅദി സ്വാഗതവും പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് അഹ്‌സനി നന്ദിയും പറഞ്ഞു.Recent News
  നബാര്‍ഡ് ഫണ്ട് ലഭ്യമായില്ല; കാസര്‍കോട് തുറമുഖം രണ്ടാംഘട്ട നിര്‍മ്മാണം നിലച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി

  ചോദ്യപേപ്പര്‍ ചോര്‍ച്ച: ആറു വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

  മൂന്ന് ദിവസമായി മുഖ്യമന്ത്രിയില്ല; സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി

  ഗാന്ധി വധം: പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രിം കോടതി

  കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന്

  കാസര്‍കോട് സ്വദേശികളായ 15പേരെ ഐ.എസിന് കൈമാറിയ കേസില്‍ യാസ്മിന്‍ മുഹമ്മദിന് 7 വര്‍ഷം കഠിനതടവ്

  'ലേഡി സൂപ്പര്‍സ്റ്റാര്‍' വിടവാങ്ങിയത് അഭിനയത്തില്‍ വീണ്ടും സജീവമാകുന്നതിനിടെ

  എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന് 50 കോടി; കാസര്‍കോട് പാക്കേജിന് 95 കോടി

  ഐ.പി.എല്‍ താരലേലം തുടരുന്നു; ഉനദ്കട്ടിനെ 11.5 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി

  മന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വം; വ്യാജ ഹരജി അന്വേഷിക്കണം -ശശീന്ദ്രന്‍