updated on:2018-04-22 05:47 PM
മത്സരിക്കാന്‍ തയ്യാറെന്ന് യെച്ചൂരി; സി.പി.എം ജന.സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പിനും സാധ്യത

www.utharadesam.com 2018-04-22 05:47 PM,
ഹൈദരാബാദ്്: സി.പി.എം ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതില്‍ പ്രകാശ് കാരാട്ട്-സീതാറാം യെച്ചൂരി പക്ഷത്തില്‍ കടുത്ത ഭിന്നത ഉടലെടുത്തതായി സൂചന. സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള സമ്മര്‍ദ്ദ തന്ത്രവുമായി കാരാട്ട്പക്ഷം നീങ്ങുന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പിനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് യെച്ചൂരി വ്യക്തമാക്കിക്കഴിഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിവസം പാര്‍ട്ടി നേതൃനിരയിലെ പോര് രൂക്ഷമാകുന്നതായാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സീതാറാം യെച്ചൂരിയുടെ പേര് ഏകകണ്ഠ
മായി വന്നാല്‍ അദ്ദേഹം തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും അല്ലെങ്കില്‍ മറ്റു പേരുകള്‍ പരിഗണിക്കേണ്ടി വരുമെന്നുമാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്.
അതേസമയം കേന്ദ്ര കമ്മിറ്റി പൊളിച്ചുപണിയണമെന്ന നിലപാടിലാണ് സീതാറാം യെച്ചൂരി. അങ്ങനെയല്ലാതെ മുന്നോട്ട് പോകാനാവില്ല. എസ്. രാമചന്ദ്രന്‍ പിള്ള, എ.കെ. പത്മനാഭന്‍, ജി. രാമകൃഷ്ണന്‍ എന്നിവരെ ഒഴിവാക്കണമെന്ന് ഇന്ന് രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ മൂവരും തുടരട്ടെയെന്നാണ് കാരാട്ട്പക്ഷം വാദിക്കുന്നത്.
ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അടക്കമുള്ള ചില പേരുകളും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നിലവിലെ കമ്മിറ്റിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാട് കാരാട്ട് പക്ഷവും കേരള ഘടകം ഒന്നായും സ്വീകരിക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും സെക്രട്ടറിമാര്‍ മാറി വന്നതിനാല്‍ നേരത്തെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തിയവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നാണ് യെച്ചൂരിയോടൊപ്പം നില്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.Recent News
  നബാര്‍ഡ് ഫണ്ട് ലഭ്യമായില്ല; കാസര്‍കോട് തുറമുഖം രണ്ടാംഘട്ട നിര്‍മ്മാണം നിലച്ചു

  അബൂബക്കര്‍ സിദ്ദീഖ് വധം; പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

  പിണറായിക്ക് തിരിച്ചടി; ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ

  വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

  വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പനയെന്ന്; ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു

  പണിമുടക്ക് പൂര്‍ണ്ണം; ജില്ലയില്‍ ഹര്‍ത്താല്‍ പ്രതീതി

  ചോദ്യപേപ്പര്‍ ചോര്‍ച്ച: ആറു വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

  മൂന്ന് ദിവസമായി മുഖ്യമന്ത്രിയില്ല; സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി

  ഗാന്ധി വധം: പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രിം കോടതി

  കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന്

  കാസര്‍കോട് സ്വദേശികളായ 15പേരെ ഐ.എസിന് കൈമാറിയ കേസില്‍ യാസ്മിന്‍ മുഹമ്മദിന് 7 വര്‍ഷം കഠിനതടവ്

  'ലേഡി സൂപ്പര്‍സ്റ്റാര്‍' വിടവാങ്ങിയത് അഭിനയത്തില്‍ വീണ്ടും സജീവമാകുന്നതിനിടെ

  എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന് 50 കോടി; കാസര്‍കോട് പാക്കേജിന് 95 കോടി

  ഐ.പി.എല്‍ താരലേലം തുടരുന്നു; ഉനദ്കട്ടിനെ 11.5 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി

  മന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വം; വ്യാജ ഹരജി അന്വേഷിക്കണം -ശശീന്ദ്രന്‍