updated on:2019-05-26 05:52 PM
നോമ്പ് അവസാനപത്തില്‍; പെരുന്നാള്‍ വിപണിയില്‍ തിരക്കേറി

www.utharadesam.com 2019-05-26 05:52 PM,
കാസര്‍കോട: നോമ്പ് അവസാന പത്തിലെത്തിയതോടെ പെരുന്നാള്‍ വിപണിയില്‍ തിരക്കേറി. കാസര്‍കോട് നഗരത്തിലെ വസ്ത്രാലയങ്ങളിലും ഫാന്‍സികടകളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പുത്തനുടുപ്പുകള്‍ വാങ്ങാന്‍ ദിവസവും നഗരത്തിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഇതോടെ കാസര്‍കോട്ടും പരിസരങ്ങളിലും ഗതാഗതക്കുരുക്കും വാഹനങ്ങളുടെ ബാഹുല്യവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ടെങ്കിലും വിപണിയിലെ തിരക്കിനെ അത് ബാധിച്ചിട്ടില്ല. പെരുന്നാള്‍ ആഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ വിശ്വാസിയും. വൈവിധ്യമാര്‍ന്നതും ആകര്‍ഷകവുമായ നോമ്പുതുറ വിഭവങ്ങള്‍ക്ക് നഗരത്തില്‍ ആവശ്യക്കാരേറെയാണ്. ഇത്തവണയും സമൂസ, കാരയ്ക്ക, ഈന്തപ്പഴം, വത്തക്ക തുടങ്ങിയവക്ക് തന്നെയാണ് നോമ്പുതുറ വിഭവങ്ങളില്‍ മുന്‍തൂക്കം. ആപ്പിളും മുസമ്പിയും ഇഷ്ടവിഭവങ്ങളാണ്.



Recent News
  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം

  നടന്നു പോകുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

  മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു