updated on:2019-05-26 05:47 PM
ബേക്കൂരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

www.utharadesam.com 2019-05-26 05:47 PM,
ഉപ്പള: ബേക്കൂരില്‍ യുവാവിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി.
ബേക്കൂരിലെ അബ്ദുല്‍ ഹക്കീമി(32)നാണ് വെട്ടേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൈക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. ബേക്കൂരില്‍ ഒരു കിണറിന്റെ ചുറ്റുമതിലില്‍ ബി. ജെ.പി പ്രവര്‍ത്തകര്‍ എഴുതിയ ചുമരെഴുത്ത് മായിച്ചുകളഞ്ഞുവെന്നാരോപിച്ചാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് ഹക്കീം പരാതിപ്പെട്ടു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.



Recent News
  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം

  നടന്നു പോകുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

  മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു