updated on:2019-05-26 05:46 PM
പുഴയില്‍ മുങ്ങിയ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാവും മരിച്ചു; കുമ്പള കണ്ണീരണിഞ്ഞു

www.utharadesam.com 2019-05-26 05:46 PM,
കുമ്പള: പുഴയില്‍ മുങ്ങിത്താണ വിദ്യാര്‍ത്ഥിയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവും മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി.
കുമ്പള കോയിപ്പാടി സ്വദേശിയും ബത്തേരിയില്‍ താമസക്കാരനുമായ ചന്ദ്രകാരണവരുടെ മകന്‍ അജിത്കുമാര്‍ (37), നായിക്കാപ്പ് മുളിയടുക്കയിലെ മണികണ്ഠന്‍-ജയന്തി ദമ്പതികളുടെ മകന്‍ മനീഷ്‌കുമാര്‍(16) എന്നിവരാണ് മരിച്ചത്. അജിത്കുമാര്‍ ഡി. വൈ.എഫ്.ഐ കുമ്പള മേഖലാസെക്രട്ടറിയും സി.പി.എം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. മനീഷ്‌കുമാര്‍ കുമ്പള ഗവ. ഹൈസ്‌കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിയാണ്. ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ രാവിലെ അജിത്കുമാര്‍ ബാലസംഘം പ്രവര്‍ത്തകര്‍ കൂടിയായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കുടുംബസമേതം കാറില്‍ കല്ലടുക്കയിലേക്ക് പോയതായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങില്‍ പാട്ടുപാടുന്നതിന് വേണ്ടിയാണ് കുട്ടികളെ കൊണ്ടുപോയത്. വൈകിട്ട് തിരിച്ചുവരുന്നതിനിടെ കല്ലടുക്ക മാണില നേത്രാവതി പുഴയില്‍ കുട്ടികള്‍ കുളിക്കാനിറങ്ങി. ഇതിനിടെ മനീഷ് കുമാറടക്കം രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു. ഒരു കുട്ടിയെ അജിത്കുമാര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
മനീഷ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജിത് കുമാര്‍ മുങ്ങിമരിക്കുകയായിരുന്നു. മനീഷും മരിച്ചു. അജിത്കുമാര്‍ മരണപ്പെട്ടതോടെ നാടിന് നഷ്ടമായത് മനുഷ്യസ്‌നേഹിയായ പൊതുപ്രവര്‍ത്തകനെയാണ്. ജലക്ഷാമം നേരിടുന്ന നാട്ടില്‍ കുടിവെള്ളവിതരണം നടത്തുന്നതിന് അജിത്കുമാര്‍ മുന്‍കൈയെടുത്തിരുന്നു.
അപകടത്തില്‍ പെട്ടവരെ ആസ്പത്രിയിലെത്തിക്കുന്നതടക്കമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഇദ്ദേഹം നടത്താറുണ്ട്.
ജാതി-മത-കക്ഷിരാഷ്ട്രീയത്തിനതീതമായി വലിയൊരു സുഹൃദ്ബന്ധത്തിന്റെ ഉടമ കൂടിയാണ് അജിത്.
ഭാര്യ: മനിത. മക്കള്‍: ഷാനി, അന്‍വി.
മനോജ്കുമാര്‍ മനീഷ് കുമാറിന്റെ സഹോദരനാണ്.Recent News
  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി

  ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍

  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം