updated on:2019-05-25 06:47 PM
ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

www.utharadesam.com 2019-05-25 06:47 PM,
ചെര്‍ക്കള: അന്തരിച്ച കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗവും പ്രമുഖ സഹകാരിയുമായ ബാലകൃഷ്ണ വോര്‍ക്കുഡുലുവിന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. ബാലകൃഷ്ണ വോര്‍ക്കുഡുലുവിന് അന്തിമോപചാരമര്‍പ്പിക്കാനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ അയിരങ്ങളാണ് വീട്ടിലെത്തിയത്.
നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്‍, മാര്‍തോമ സഭ കുന്നംകുളം മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ റൈറ്റ് റവ. ഡോ. തോമസ് മാര്‍ തിത്തോസ് എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ അനുശോചിച്ചു.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു. വോര്‍ക്കുഡുലുവിന്റെ വേര്‍പാട് കേരളത്തിലെ വിശിഷ്യാ കാസര്‍കോട് ജില്ലയിലെ സഹകരണ മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് മന്ത്രിയുടെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഹകരണമന്ത്രിക്കുവേണ്ടി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി.മുഹമ്മദ് നൗഷാദ് മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
നിയുക്ത എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, മുന്‍ മന്ത്രി സി. ടി. അഹമ്മദലി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി. സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, ജി. രതികുമാര്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണന്‍, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ നടന്ന സര്‍വ്വകക്ഷി അനുശോചനയോഗത്തില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.വി. ജെയിംസ് അധ്യക്ഷത വഹിച്ചു. നിയുക്ത എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.പി. കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, സി.വി. കൃഷ്ണന്‍, മൂസ ബി. ചെര്‍ക്കള, എം. മാധവ ഹെര്‍ള, ബി. സുകുമാരന്‍, കെ.സി.ഇ.എഫ്. ജില്ലാ പ്രസിഡണ്ട് പി.കെ. വിനോദ്കുമാര്‍, ചെങ്കള സഹകരണ ബാങ്ക് സെക്രട്ടറി പി. ഗിരിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Recent News
  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു