updated on:2019-05-24 07:42 PM
കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

www.utharadesam.com 2019-05-24 07:42 PM,
എടനീര്‍: കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗവും ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാവിലെ എട്ടരയോടെയാണ് മരിച്ചത്.
ദീര്‍ഘ കാലം എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായിരുന്ന ബാലകൃഷ്ണ മാസ്റ്റര്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയാണ്.
സഹകരണ മേഖലയെ ജില്ലയില്‍ സജീവമാക്കുന്നതിന് ഏറെ പ്രയത്‌നിച്ചു. ജില്ലാ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ അഡ്മനിസ്‌ട്രേറ്റീവ് കണ്‍വീനര്‍, കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, സംസ്ഥാന സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അഖിലേന്ത്യാ യാദവ സഭ കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ യാദവ സഭ അഡൈ്വസറി കമ്മിറ്റി അംഗമാണ്. ഡി.സി.സി. ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മൃതദേഹം ഡി.സി.സി. ഓഫീസ്, ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക്, എടനീര്‍ എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. വൈകിട്ടോടെ വീട്ടു പറമ്പില്‍ സംസ്‌കരിക്കും. ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തകുമാരി ടീച്ചറാണ് ഭാര്യ. മക്കള്‍: ദീപക് യാദവ്, ദീപ്തി. മരുമക്കള്‍: ആരതി, രാജേഷ്. സഹോദരങ്ങള്‍: കരുണാകരന്‍, മാധവന്‍, ഭരത് രാജ്, രാജീവി, സുശീല, സരോജിനി, ലീലാവതി, ചിത്രകല, പരേതയായ സരസ്വതി. മരണ വിവരമറിഞ്ഞ് നിയുക്തഎം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ഹക്കീം കുന്നില്‍, എം.സി. ഖമറുദ്ദീന്‍, സി.എച്ച്. കുഞ്ഞമ്പു, കെ. നീലകണ്ഠന്‍, എം. സഞ്ചീവ ഷെട്ടി, ടി.കെ. രാജന്‍, ടി.എ. അഷ്‌റഫലി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.Recent News
  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം

  നടന്നു പോകുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

  മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു