updated on:2019-05-23 09:10 PM
തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

www.utharadesam.com 2019-05-23 09:10 PM,
തിരുവനന്തപുരം: ഇടതുമുന്നണിക്കേറ്റ പരാജയം അപ്രതീക്ഷിതമാണെന്നും വീഴ്ച പരിശോധിച്ച് തെറ്റുകള്‍ തിരുത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മണ്ഡലങ്ങള്‍ വേര്‍തിരിച്ചുള്ള പരിശോധന നടത്തി എവിടെയാണ് വീഴ്ച പറ്റിയതെന്ന് നോക്കും. ഒരുതരംഗം വരുമ്പോള്‍ മറ്റ് പ്രശ്‌നങ്ങള്‍ അപ്രസക്തമാകും. ന്യൂനപക്ഷ വോട്ട് ഏകീകരിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. ഇത് താല്‍ക്കാലിക പരാജയം മാത്രമാണ്. 1977ല്‍ സി.പി.എമ്മിന് ഒരു സീറ്റും കിട്ടിയില്ല. 1984ല്‍ ഒരു സീറ്റ് മാത്രമായിരുന്നു. അതേ സമയം 79ലും 89ലും മേധാവിത്വം ലഭിച്ചു. 87 ആഴുമ്പോള്‍ സ്ഥിതി വീണ്ടും മാറി. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പരാജയം സംഭവിച്ചു കൂടാത്തതായിരുന്നു. അതില്‍ ഇടതുമുന്നണിക്ക് ദുഃഖമുണ്ട്. ഒരു മഹാദുരന്തത്തിലേക്ക് രാജ്യം പോകുന്നത് തടയാന്‍ മതേതര പാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടതായിരുന്നു-കോടിയേരി പറഞ്ഞു.



Recent News
  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം